''ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും''; ജീവനക്കാരിയുടെ മരണത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി ഇവൈ ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ജീവനക്കാർക്ക് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും”; ജീവനക്കാരിയുടെ മരണത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി ഇവൈ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ ജീവനക്കാരി അമിത ജോലി ഭാരം മൂലം മരിച്ച സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി കമ്പനി അധികൃതർ. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റിയൻ പേരയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ചെയർമാന് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ജോലിയുടെ പേരിൽ ജീവനക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന കമ്പനി നിലപാടുകൾക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെയാണ് അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇവൈ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്.

അന്നയുടെ മരണത്തിൽ അതിയായ ദു:ഖമുണ്ടെന്നും, ജീവനക്കാർക്ക് ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. ” അന്നയുടെ മരണം സ്ഥാപനത്തെ സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണ്. ഞങ്ങൾ അതിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളേയും അനുശോചനം അറിയിക്കുകയാണ്. കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല.

എങ്കിൽ പോലും ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്ത് നൽകിയിട്ടുണ്ട്. ഇനിയും അത് തുടരും. കുടുംബം നൽകിയ കത്തിൽ പരാമർശിക്കുന്ന വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ ജീവനക്കാർക്കും ഞങ്ങൾ പ്രാധാന്യം നൽകുന്നുണ്ട്. ഇവൈ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലുടനീളം ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുമെന്നും, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും” കമ്പനിയുടെ കുറിപ്പിൽ പറയുന്നു.

മകളുടെ മരണത്തിന് കാരണമായത് കമ്പനിയിലെ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അനിത ആരോപിച്ചിരുന്നു.സംഭവശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തുന്നു. മകൾ മരിച്ചിട്ട് കമ്പനിയിൽ നിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാല് മാസത്തിനിപ്പുറം ജൂലൈയിൽ അന്നയുടെ മരണം സംഭവിക്കുകയായിരുന്നു. പൂനെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന.

Tags: FEATURED2EY Indiahealthy workplaceemployee's deathworkload
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies