കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കി; താഴ്‌വരയുടെ സുസ്ഥിര വികസനം ലക്ഷ്യം: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കി; താഴ്‌വരയുടെ സുസ്ഥിര വികസനം ലക്ഷ്യം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 02:14 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകി പ്രധാനമന്ത്രി വീണ്ടും ജമ്മു കശ്മീരിൽ. പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം ജനങ്ങളെ കൊണ്ട് നിറഞ്ഞു. കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കിയെന്നും മേഖലയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യമെന്നും പൊതുറാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ മുഴുവൻ സ്ഥാനാർത്ഥികളും വേദിയിൽ അണിനിരന്നു.  സ്ത്രീകളും കുട്ടികളും അടക്കം 5,000 ഓളം പേർ റാലിയിൽ പങ്കെടുത്തു.

ആദ്യഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിം​ഗിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ജനാധിപത്യത്തിന്റെ ഉത്സവമാണ് കശ്മീരിൽ നടക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ വൈകിട്ട് ആറോടെ പ്രചാരണം അവസാനിപ്പിക്കും. വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങൾ അസാധ്യമായിരുന്നു. ഇന്ന് രാത്രി വൈകിയും പ്രചാരണം നടക്കുന്നു.

ജനങ്ങൾ ജനാധിപത്യം ആഘോഷിക്കുകയാണ്. അവരുടെ വോട്ടിന് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷയാണ് ശാക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോൺഗ്രസിനെയും നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം മുന്നോട്ട് പോയത്. കശ്മീർ ജനതയെ കൊള്ളയടിക്കുന്നത് ജന്മാവകാശമാണെന്ന് കരുതുന്ന മുന്ന് കുടുംബങ്ങളുണ്ട്.  ഇവർ തങ്ങളുടെ നേട്ടങ്ങൾക്കായി കശ്മീരിനെ ചവിട്ടിമെതിച്ചുവെന്നും മറ്റൊരു തലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും  കശ്മീരിന്റെ ദ്രുത​ഗതിയുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

Tags: pm modiJK election
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies