ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി തകർത്തടിച്ച് മലയാളി താരം സഞ്ജു സാംസൺ. ആദ്യ ദിനം 77 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് ഇന്ത്യ ഡി നേടിയത്. 83 പന്തിൽ 89 റൺസാണ് സഞ്ജു പുറത്താകാതെ നേടിയത്. മൂന്ന് സിക്സും 10 ബൗണ്ടറികളുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. അഞ്ചു പന്ത് നേരിട്ട ശ്രേയസ് അയ്യർ ഇന്നും ഡക്കായി.
ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും (50) കെ.എസ് ഭരത്തും (52), അർദ്ധസെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെക്കി. റിക്കി ഭൂയിയും ഫോം തുടർന്നും. 56 റൺസ് നേടിയാണ് താരം പുറത്തായത്. സഞ്ജുവിനൊപ്പം 26 റൺസ് നേടിയ സരൺഷ് ജെയിനാണ് ക്രീസിലുള്ളത്. ഇന്ത്യ ബിക്കായി രാഹുൽ ചഹറാണ് മൂന്ന് വിക്കറ്റ് നേടിയത്.
ശ്രേയസ് പുറത്തായശേഷം ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സരൺഷ് ജെയിനിനൊപ്പം 81 റണ്‍സ് നേടി ടീമിനെ 300 കടത്താനും ഈ ജോഡിക്ക് കഴിഞ്ഞു.















