അനന്തപൂര്‍: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇന്ത്യൻ താരം നേടിയത്. മൂന്ന് സിക്സും 12 ബൗണ്ടറികളുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 എന്ന നിലയിലാണ് ഇന്ത്യ ഡി ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. 26 റൺസ് നേടിയ സരൺഷ് ജെയിനാണ് ആദ്യം പുറത്തായത്.
പിന്നാലെ 101 പന്തിൽ 106 റൺസ് നേടിയ സഞ്ജുവും പുറത്തായി. ഡിയുടെ ഇന്നിംഗ്സ് 349 റൺസിൽ അവസാനിച്ചു. നവദീപ് സെയ്നിക്ക് അഞ്ചു വിക്കറ്റ് ലഭിച്ചു. ആദ്യ ദിനം 77 ഓവറിൽ 306 റൺസാണ് ഇന്ത്യ ഡി നേടിയത്.ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും (50) കെ.എസ് ഭരത്തും (52), അർദ്ധസെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെക്കി. റിക്കി ഭൂയിയും ഫോം തുടർന്നും. 56 റൺസ് നേടിയാണ് താരം പുറത്തായത്. അതേസമയം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ബി പരുങ്ങലിലാണ്. 136/5 എന്ന നിലയിലാണ്.
77 റണ്‍സുമായി ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും 12 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍.എന്‍ ജഗദീശന്‍(13), സുയാഷ് പ്രഭുദേശായി(16), മുഷീര്‍ ഖാൻ(5), സൂര്യകുമാര്‍ യാദവ്(5), നിതീഷ് റെഡ്ഡി(0) എന്നിവരാണ് പുറത്തായ താരങ്ങൾക്ക്. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യ ഡിക്കായി തിളങ്ങിയത്. ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349 റണ്‍സിന് 213 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ ബി.















