ബെംഗളൂരുവിൽ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്. ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംശയമുള്ള മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലാണ് അതിൽ അഷ്റഫും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ പൊലീസ് തയാറായില്ല. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ 26-കാരിയുടെ മൃതദേഹം 59 കഷ്ണങ്ങളാക്കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാെലീസ് മൃതദേഹം കണ്ടെത്തുമ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. ഫ്രിഡ്ജിന് സമീപം ഒരു സ്യൂട്ട്കേസും കണ്ടെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇത് 30ലധികം എന്നായിരുന്നു പറഞ്ഞത്. നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ഏറ്റവും ഒടുവിൽ കണ്ടെതെന്നും അയാൾ പറഞ്ഞു. മകളുടെ കാര്യത്തിനാണ് അവൾ വന്നത്. നെലമംഗലയിലെ സലൂണിൽ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് സ്വദേശിയാണ് അഷ്‌റഫ്. ഇയാൾക്കെതിരെ അവൾ ഭീഷണപ്പെടുത്തലിന് ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും ഹേമന്ദ് പറഞ്ഞു.
ആറ് വർഷത്തെ ദാമ്പത്യത്തിനാെടുവിൽ ഒമ്പത് മാസം മുമ്പായിരുന്നു ഞങ്ങളുടെ വേർപിരിയൽ. വാക്കുതർക്കത്തിന്റെ പേരിൽ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസിൽ പരാതി നൽകിയിരുന്നതായും ഹേമന്ദ് പറഞ്ഞു. മഹാലക്ഷ്മിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കണം. അവൾക്ക് നിത്യശാന്തി ലഭിക്കാനാണിത്. സെപ്റ്റംബർ രണ്ടിനാണ് മഹാലക്ഷ്മിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാകുന്നത്. ഇവരുടെ ഫോണിൽ വിളിച്ചവരുടെയും മെസേജ് അയച്ചവരുടെയും വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്.