ഇന്ത്യയിലാദ്യം; ആംബുലൻസിന് താരിഫുമായി കേരളം; ഡ്രൈവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും; നിരക്കുകളിലും തീരുമാനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയിലാദ്യം; ആംബുലൻസിന് താരിഫുമായി കേരളം; ഡ്രൈവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും; നിരക്കുകളിലും തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ് കുമാർ. വെൻ്റിലേറ്റർ സൗകര്യവും എസിയുമുള്ള ആംബുലൻസിന്റെ മിനിമം ചാർജ് 2,500 രൂപയാണെന്നും പത്ത് കിലോമീറ്ററിന് ശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 50 രൂപ വീതം നിരക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ആംബുലൻസിന് താരിഫ് ഏർപ്പെടുത്തുന്നതെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

എസി സൗകര്യമോ വെന്റിലേറ്ററോ ഉള്ള ആംബുലൻസുകളിൽ കയറുന്ന ബിപിഎൽ കാർഡ് ഉടമകൾക്ക് ആകെ തുകയിൽ നിന്ന് 20 ശതമാനം കിഴിവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വെന്റിലേറ്റർ ഇല്ലാത്ത, ഓക്സിജൻ സൗകര്യമുള്ള എസി ആംബുലൻസുകളുടെ മിനിമം ചർജ് 1,500 രൂപയാണ്. ഓരോ അധിക കിലോമീറ്ററിനും 40 രൂപ വീതവും നിരക്ക് ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം ഓരോ മണിക്കൂർ കഴിയുമ്പോഴും 200 രൂപ വീതമാണ് വെയ്റ്റിം​ഗ് ചാർജ്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ സൗജന്യമായി എത്തിക്കുമെന്ന് ആംബുലൻസ് ഉടമകളുടെ സംഘടനകൾ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. കാൻസർ രോഗികൾക്കും, 12 വയസിൽ താഴെ ഉള്ളവർക്കും ആർസിസിയിലേക്ക് വരുന്ന രോ​ഗികൾക്കും ഓരോ കിലോ മീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.

ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനമാണ് മോട്ടോർവാഹന വകുപ്പ് നൽകുക. ട്രെയിനിം​ഗ് കഴിയുന്ന ഡ്രൈവർമാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഏത് ആംബുലൻസ് ഏത് ഡ്രൈവർ ഓടിക്കുന്നുവെന്നതിൽ സുതാര്യത വരുത്താൻ ഇതുവഴി സാധിക്കും. ലഹരിമരുന്നും മദ്യവും കടത്തുന്നതിനും കുഴൽപ്പണം കൊണ്ടുപോകുന്നതിനും ആംബുലൻസ് ദുരുപയോ​ഗം ചെയ്യുന്നത് തടയിടാൻ ഈ തിരിച്ചറിയൽ കാർഡ് സഹായിക്കും. ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോമും ഏർപ്പെടുത്തും. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാൻ്റുമായിരിക്കും യൂണിഫോം.

ഓരോ ആംബുലൻസിന്റെയും താരിഫ് നിരക്കിന്റെ വിശദാംശങ്ങൾ ആംബുലൻസിന്റെ അകത്ത് എഴുതിയിട്ടുണ്ടാകണം. ഇത് രോ​ഗിയുടെ കൂട്ടിരിപ്പുകാർ കാണുന്ന രീതിയിൽ പോസ്റ്ററായോ നോട്ടീസായോ പതിപ്പിക്കാം. കൂടാതെ രോഗികൾക്കോ കുടുംബങ്ങൾക്കോ ആംബുലൻസ് സൗകര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കേണ്ട വാട്സ്ആപ്പ് നമ്പറും താരിഫ് നിരക്കിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ നമ്പറിൽ വിളിച്ച് മോട്ടോർ വാഹന വകുപ്പിന് നേരിട്ട് പരാതി നൽകാം.

എല്ലാ ആംബുലൻസിലും ലോ​ഗ് ബുക്ക് ഏർപ്പെടുത്തും. എവിടേക്ക് പോയി, എത്രസമയമെടുത്തു, എത്ര ദൂരം സഞ്ചരിച്ചു എന്നീ കാര്യങ്ങൾ അതിൽ രേഖപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Tags: AMBULANCEkeralatariff
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies