ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ ഓപ്പൺ, വനിത വിഭാഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടമായിരുന്നു ഇത്.
ഫൈനൽ റൗണ്ടിൽ പുരുഷ ടീം സ്ലൊവേനിയയെ തകർത്തപ്പോൾ വനിത ടീം അസർബൈജാനെ വീഴ്‌ത്തിയാണ് മെഡലുകൾ ഉറപ്പിച്ചത്. പുരുഷ വിഭാഗത്തിൽ ഡി.ഗുകേഷ്,അർജുൻ എറിഗാസി, ആർ പ്രജ്ഞാനന്ദ എന്നിവരുടെ അവാസന റൗണ്ടിലെ വിജയം നിർണായകമായി.
ആർ.വൈശാലി, താനിയ സച്ച്ദേവ്,വിദിത് ഗുജറാത്തി,ഹരിക എന്നിവരടക്കമുള്ള താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. 11 റൗണ്ടിലും പത്തിലും ജയിച്ച ഡി ഗുകേഷാണ് ഇന്ത്യൻ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.
കൂടികാഴ്ചയിൽ പ്രധാനമന്ത്രിക്ക് താരങ്ങൾ ചെസ്ബോർഡ് സമ്മാനിച്ചു. തുടർന്ന് അർജുൻ എറിഗാസിയും പ്രജ്ഞാനന്ദയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒരു ഗെയിം കളിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്.
#WATCH | Prime Minister Narendra Modi meets the Chess Olympiad winning team at his residence, in Delhi pic.twitter.com/7njupbpncK
— ANI (@ANI) September 25, 2024
Bullet Chess by two Grandmasters. Incredible! India’s chess future is very bright: PM Modi pic.twitter.com/9uCuoKqmVc
— IANS (@ians_india) September 25, 2024