റേഡിയേഷൻ തോത് വളരെ കുറവ്; കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ ഉപകരണം; നൂതന കണ്ടുപിടിത്തവുമായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റേഡിയേഷൻ തോത് വളരെ കുറവ്; കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ ഉപകരണം; നൂതന കണ്ടുപിടിത്തവുമായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

എക്‌സ്‌റേ ഉപകരണ രംഗത്ത് നൂതന കണ്ടുപിടിത്തവുമായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജി. കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ പ്രൊട്ടക്ഷൻ ബാരിയർ കം എക്‌സാമിനേഷൻ ബോക്‌സ് മാതൃകയാണ് വികസിപ്പിച്ചെടുത്തത്. ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീറിംഗ് കോളേജുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ചെറിയ പത്തോളജിക്കൽ ടിഷ്യൂ സാമ്പിളുകളിൽനിന്ന് എക്സ്റേ സാങ്കേതികവിദ്യ വഴി രോഗപരിശോധന നടത്താനുള്ള സംവിധാനമാണിത്.

ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഹെസ്‌പർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്ന ‌‌എംടെക് വിദ്യാർത്ഥികളാണ് നിർ‌മാണത്തിന് ചുക്കാൻ പിടിച്ചത്. ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷന്റെ സഹായത്തോടെയാണ് ബോക്‌സിന്റെ മാതൃകയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഹിസ്റ്റോപാത്തോളജി പരിശോധനയ്‌ക്കായി എത്തുന്ന ഇംപ്ലാന്റുകളോട് കൂടിയ സാമ്പിളുകൾ സുരക്ഷിതമായി പരിശോധിക്കാൻ സഹായിക്കുന്ന ചെലവുകുറഞ്ഞ ഉപകരണമാണിത്.

റേഡിയേഷൻ തോതിന്റെ പരിശോധനയും വിജയകരമായി നടന്നു. വിവിധ സാഹചര്യങ്ങളിൽ നടത്തിയ പരിശോധനയിൽ ‘എക്സ്റേ ഷീൽഡ്’ എന്ന സുരക്ഷാ മറ വികരണത്തോത് മില്ലി ഹെർട്‌സിൽ നിന്ന് ഏറ്റവും കുറഞ്ഞ മൈക്രോ ഹെർട്‌സിലേക്ക് ഫലപ്രദമായി കുറഞ്ഞതായി കണ്ടെത്തി.

ശ്രീചിത്രയിലെ നെറ്റ് വർക്ക് സർവ്വീസ് സെല്ലിലെ എൻജിനീയറായ ഡോ. അരുൺ അനിരുദ്ധൻ, ഹിസ്റ്റോപാത്തോളജി വിഭാഗം സയന്റിസ്റ്റായ ഡോ. ശബരീശ്വരൻ എ. പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷനിലെ എൻജിനീയർ രമേഷ് ബാബു വി, അസിസ്റ്റന്റ് പ്രൊഫസർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രവർത്തനം. മാതൃക നിർമ്മിച്ച ഹെസ്‌പർ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകരായ ശ്രീ. വിമൽ ജോർജ്, ശ്രീ. വിശ്വനാഥ് എന്നിവരും ഗവേഷണസംഘത്തിന് മികച്ച പിന്തുണ നൽകി.

 

Tags:
Share
Tweet
SendShare

More News from this section

സണ്ണി കപിക്കാടിന്റെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം; ‘മാപ്പർഹിക്കാത്ത നടപടി, ഹിന്ദു സമൂഹവും വിശ്വാസി സമൂഹവും ക്ഷമിക്കില്ല’, ശക്തമായ നിയമനടപടി വേണം’

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Latest News

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies