മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 07:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ തുടർനടപടികൾക്ക് ഹൈക്കോടതി ഒരു വർഷത്തേക്ക് സ്റ്റേ അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സ്റ്റേ കാലയളവിനുള്ളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാനാണ് ധാരണയായിരിക്കുന്നത്.

മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയപ്പോൾ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2023 മുതൽ പലതവണ മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പന്റെ 2.65 ഏക്കർ ഭൂമി അനധികൃതമായി കൈയേറിയെന്നാരോപിച്ച് 58 വർഷം മുൻപ് കണ്ണോത്ത് ശങ്കരൻ നായർ നൽകിയ കേസാണ് നിലവിലെ നിയമനടപടികൾക്ക് അടിസ്ഥാനമായത്. കേസ് സുപ്രീംകോടതി വരെ എത്തുകയും ഹർജിക്കാരന് അനുകൂലമായി വിധി വരികയും ചെയ്തതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെടുകയും ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുകയും ചെയ്തു. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പുനരധിവാസം ഉറപ്പാക്കി ഒരു വർഷത്തിനകം നടപടി പൂർത്തിയാക്കാമെന്ന സമവായത്തിലെത്തിയത്.

Tags: Kearala High Court
ShareTweetSendShare

More News from this section

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

താരസംഘടനയായ ‘അമ്മ’യുടെ ഒരാവശ്യവും സമൂഹത്തിനില്ല; സംഘടന പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies