പത്തനംതിട്ട: കേരള എൻജിഒ സംഘ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷനായ രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാസംഘിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബർ 28, 29 തീയതികളിൽ. എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയ ഓഡിറ്റോറിയത്തിൽ വച്ചാകും യോഗം നടക്കുക.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും, ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ചർച്ചയാകും. സംസ്ഥാനത്ത് നിലവിലുള്ള നാഷണൽ പെൻഷൻ സ്കീം അവസാനിപ്പിക്കേണ്ടത് സംബന്ധിച്ചും കേന്ദ്ര സർക്കാർ പുതുതായി നടപ്പിലാക്കിയ ഏകീകൃത പെൻഷൻ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
അഖിലേന്ത്യാ പ്രസിഡന്റ് വിപിൻകുമാർഡോഗ്ര ചടങ്ങിന് അധ്യക്ഷത വഹിക്കും. ബിഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷൻ എം. പി.സിംഗ് എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യും. ബി.എംഎസ് ദേശീയ സമിതി അംഗം സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ആർ. ആർ. കെ. എം. എസ്. ദേശീയ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, ദേശീയ സെക്രട്ടറിഎസ്. കെ. ജയകുമാർ എന്നിവർ പ്രസംഗിക്കും.















