കാമുകിയുടെ ലക്ഷ്വറി ജീവിതത്തിന് പണം കണ്ടെത്താൻ കള്ളനായ നിയമവിദ്യാർത്ഥി പിടിയിലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് അഭ്യസ്തവിദ്യനായ കള്ളനെ പിടികൂടിയത്. ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമാണ് കാമുകിക്കായി നിരവധി വീടുകൾ കാെള്ളയടിച്ചത്. പണവും സ്വർണാഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.
ഗോമതി നഗറിൽ ഒരാഴ്ചയ്‌ക്കിടെ മൂന്ന് വീടുകളിലാണ് ഇയാൾ മോഷണം നടത്തിയത്. പാെലീസ് തുടർച്ചയായി നടത്തിയ പരിശോധനയിൽ ചില സിസിടിവി ദൃശ്യങ്ങൾ കിട്ടി. ഇതാണ് അബ്ദുള്ളിലേക്ക് നയിച്ചത്. പ്രതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് ഒരു അലർട്ട് മെസേജ് ഫോണിൽ ലഭിച്ചിരുന്നു. ഇത് ഇയാൾ പാെലീസിന് കൈമാറിയതാണ് വഴിത്തിരിവായത്.
പിടിയിലായ ശേഷം മോഷണങ്ങൾ എന്തിന് വേണ്ടിയാണെന്ന് അബ്ദുൾ വെളിപ്പെടുത്തി. കാമുകിയുടെ വലിയ ഡിമാന്റുകൾ നിറവേറ്റി തൃപ്തിപ്പെടുത്താനായിരുന്നു കവർച്ചകൾ. ആഢം ജീവിതം നയിച്ചിരുന്ന കാമുകിക്ക് മാളുകളിൽ ഷോപ്പിംഗ് നടത്തുന്നതാണ് ഏറെ പ്രിയം. ഐ ഫോണുകൾ വാങ്ങുന്നതും ക്ലബുകളിൽ പാർട്ടികൾക്ക് പോകുന്നതും പി.വി ആറിലടക്കം സിനിമകൾ ആസ്വദിക്കാനുമായിരുന്നു താത്പ്പര്യം. ഫൈവ് സ്റ്റാർ ഭക്ഷണങ്ങളുമാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിന് വേണ്ടി പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.















