കാണാൻ നല്ല ചന്തം, പക്ഷെ വൃക്കയും കരളും കൊണ്ടുപോകും; ചൈനീസ് വെളുത്തുള്ളി കഴിക്കരുത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാൻ നല്ല ചന്തം, പക്ഷെ വൃക്കയും കരളും കൊണ്ടുപോകും; ചൈനീസ് വെളുത്തുള്ളി കഴിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

നിരോധിത ചൈനീസ് വെളുത്തുള്ളി ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ നിയുക്ത ഉദ്യോഗസ്ഥനെയാണ് കോടതി വിളിപ്പിച്ചത്. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിനുള്ള സംവിധാനം ഏർപ്പാടാക്കണമെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതിയുടെ ലക്നൗ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

ദൂഷ്യഫലങ്ങൾ കാരണം രാജ്യത്ത് നിരോധിച്ച ചൈനീസ് വെളുത്തുള്ളി വിപണിയിൽ ഇപ്പോഴും ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മോത്തിലാൽ യാദവ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരോധനമുണ്ടെങ്കിലും രാജ്യത്തുടനീളം ഇത്തരം വെളുത്തുള്ളി സുലഭമാണെന്ന് ഹർജിയിൽ പറയുന്നു.

എന്താണ് ചൈനീസ് വെളുത്തുള്ളി?

ലോകത്ത് ഏറ്റവുമധികം വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈനയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയാണ്. ഇത് ചൈനീസ് ​ഗാർളിക് എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയേക്കാൾ വലിപ്പമുണ്ടാകും ഇവയ്‌ക്ക്. ഇതിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത് 2014ൽ കേന്ദ്രസർക്കാർ ചൈനീസ് വെളുത്തുള്ളി നിരോധിച്ചിരുന്നു.

ഇവയിൽ കീടനാശിനികളുടെ അളവ് താരതമ്യേന വളരെ കൂടുതലാണ്. മീഥൈൽ ബ്രോമൈ‍ഡ് എന്ന രാസവസ്തുവാണ് വെളുത്തുള്ളിയിൽ ചൈനീസ് കർഷകർ ഉപയോ​ഗിക്കുന്നത്. അതിനാൽ ചൈനീസ് വെളുത്തുള്ളി ദീർഘകാലം കേടുകൂടാതിരിക്കുകയും ചെയ്യും. ഇവ നിത്യേന കഴിച്ചാൽ വൃക്കകൾ തകരാറിലാവുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഹാരത്തിൽ പതിവാക്കിയാൽ മറ്റ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളും വന്നേക്കാം. കീടനാശിനി കൂടുതൽ ഉപയോ​ഗിച്ച് വിളയിച്ചെടുത്ത ഉത്പന്നങ്ങൾ നിത്യേന കഴിക്കുന്നത് അൾസർ, അണുബാധ, ​ഗ്യാസ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ കഴിവതും ചൈനീസ് വെളുത്തുള്ളി ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

Tags: GarlicAllahabad HCChinese GarlicChinese Garlic Ban
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies