ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയതോടെ യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍.ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനാണ് വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത് യു.എ.ഇയിലേക്ക് ബസ്മതി ഇതര അരിയും ബസ്മതി അരിയും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ
ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായി 2023 ജൂലൈ 20-നാണ് ബസ്മതി ഇതര വെള്ള അരിയുടെ വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചതോടെയാണ് നിരോധനം പിന്‍വലിച്ചത്. ഇതോടെ ബസ്മതി ഇതര അരിയുടെ വില ഏതാണ്ട് 20 ശതമാനം യു.എ.ഇയില്‍ കുറയുമെന്ന് വിലയിരുത്തല്‍
യു.എ.ഇയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ഇനങ്ങളിലൊന്നാണ് ബസ്മതി ഇതര അരി. വിപണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനം വരുമിത്. വെള്ള അരി, സോന മസൂരി, ജീരകശാല അരി, പാരാബോയില്‍ഡ് അരി തുടങ്ങിയവക്കെല്ലാം ആവശ്യക്കാരേറെയാണ്. ശനിയാഴ്ചയാണ് ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കിയത്.













