ലൈംഗികബന്ധത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് 23-കാരിയായ നഴ്സ് മരിച്ചു. ഗുജറാത്തിലെ നവസാരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന കാമുകനെ അറസ്റ്റ് ചെയ്തു. ലൈംഗിക ബന്ധത്തിനിടെ യുവതിയുട സ്വകാര്യ ഭാഗത്ത് ഗുരുതരമായി മുറിവേറ്റെന്ന് ഫോറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതാണ് അമിത രക്തസ്രാവത്തിലേക്ക് നയിച്ചത്.
സെപ്റ്റംബർ 23നായിരുന്നു സംഭവം. രക്തസ്രാവം ആരംഭിച്ചത് കാമുകന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇയാൽ മെഡിക്കൽ സഹായം തേടാതെ ഇത് അവസാനിപ്പിക്കാൻ ഇൻ്റർനെറ്റിൽ പരതുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുണി ഉപയോഗിച്ച് ഇത് നിർത്താനും യുവാവ് ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും മതിയാകുമായിരുന്നില്ല. കുറച്ചുനേരത്തിന് പിന്നാലെ യുവതി ബോധരഹിതയായി.
പേടിച്ചുപോയ യുവാവ് സുഹൃത്തിനെ വിളിച്ചുവരുത്തി യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവസ്ഥ മോശമായതോടെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. യുവാവ് അവളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയെങ്കിലും അവർ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. വൈദ്യ സഹായം വൈകിയതാണ് മരണകാരണം. ആംബുലൻസ് വിളിക്കാതെ സുഹൃത്തിനായി കാത്തിരുന്ന യുവാവ് മണിക്കൂറുകൾ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 26-കാരനെതിരെ ക്രൂരമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.















