ചെലവാക്കിയ തുകയുടെ ഒരു ശതമാനം പോലും വരുമാനം ലഭിക്കാത്ത ഒരു ബോളിവുഡ് ചിത്രമുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് വേണം പറയാൻ. അജയ് ബാലിന്‍റെ സംവിധാനത്തില്‍ 2023 നവംബർ മൂന്നിന് തിയേറ്ററിലെത്തിയ ദി ലേഡി കില്ലര്‍ എന്ന ചിത്രമാണ് അത്.ഷൂട്ടിംഗ് പൂർത്തിയാകാതിരുന്ന ചിത്രം എങ്ങനെയാെക്കെയോ റിലീസിന് എത്തിച്ചതെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ നിർമാതാക്കൾ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
45 കോടി മുതൽ മുടക്കിലെത്തിയ ചിത്രത്തിൽ അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയതാകട്ടെ വെറും 70,000 രൂപയും.റിലീസ് ദിനത്തിൽ 38,000 രൂപയാണ് ലഭിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകൾ കൈയൊഴിഞ്ഞ ചിത്രം ഒടുവിൽ നിർമാതാക്കളായ ടി സീരിസിന്റെ യുട്യൂബിൽ റിലീസ് ചെയ്യുകയായിരുന്നു. ഇതുവരെ രണ്ടു മില്യൺ വ്യൂസുണ്ട്. എന്നാൽ കമൻ്റ് വായിക്കാനെത്തിയതെന്നാണ് പലരുടെയും പരിഹാസം.
സംവിധായകൻ പരാജയ കാരണം വെളിപ്പെടുത്തിയപ്പോൾ തിരക്കഥയിൽ 30ലേറെ പേജുകൾ ചിത്രീകരിച്ചില്ലെന്ന് പറഞ്ഞു. അതിന് നിർമാതാക്കളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിച്ചില്ലെന്നായിരുന്നു മറുപടി. എസ്റ്റിമേറ്റ് ബജറ്റ് കടന്നുപോയതാണ് കാരണം. 4-5 കോടി രൂപയുണ്ടായിരുന്നെങ്കിൽ സിനിമ നല്ല രീതിയിൽ പൂർത്തിയാക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.