നവരാത്രി വ്രതം ഒക്ടോബർ മൂന്ന് മുതൽ : ഇങ്ങിനെ അനുഷ്ഠിക്കാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

നവരാത്രി വ്രതം ഒക്ടോബർ മൂന്ന് മുതൽ : ഇങ്ങിനെ അനുഷ്ഠിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 11:19 am IST
xr:d:DAFwSoJuW-A:137,j:3213724798843630375,t:23101905

xr:d:DAFwSoJuW-A:137,j:3213724798843630375,t:23101905

Facebook
Twitter
WhatsAppTelegram

നവരാത്രി പൂജയ്‌ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറിനവരാത്രി ആഘോഷം വരുന്നത് വിജയദശമി ഉൾപ്പെടെ ഒക്ടോബര് മൂന്നു മുതൽ 13 വരെയാണ് . ഒക്ടോബർ 2 മഹാലയ അമാവാസിയാണ്. ഒക്ടോബർ മൂന്നാണ് പ്രഥമ.

ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. നവരാത്രിപൂജ എന്നാല്‍ ഒമ്പതു രാത്രി നീണ്ടു നില്‍ക്കുന്ന പൂജ എന്നാണര്‍ത്ഥം. ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പൂജ തന്നെ ആണ് അനുഷ്ഠിക്കുന്നത്. നവരാത്രിയുടെ ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു .അവസാനത്തെ മൂന്നു ദിവസങ്ങളിലുള്ള പൂജയാണ് ഏറ്റവും പ്രധാനം. അവസാന മൂന്നു ദിവസങ്ങളെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിങ്ങനെ ആണ് അറിയപ്പെടുന്നത്. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗയായും മഹാനവമി ദിനത്തിൽ ലക്ഷ്മിയായും വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്.

വിദ്യാദേവതയായ സരസ്വതിക്ക് പ്രത്യേക പ്രാധാന്യമുള്ളത് കൊണ്ട് നവരാത്രിക്കാലത്ത് കൂടുതലും വിദ്യാർത്ഥികളാണ് വ്രതമെടുക്കുന്നത്. എന്നാൽ
ഏതു പ്രായത്തിലുള്ളവർക്കും ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. സാധാരണയായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന വ്രതമാണ് വേണ്ടത്. എങ്കിലും അത് സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാവുന്നതാണ്.

എല്ലാ വ്രതങ്ങളും മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ളതാണ്. നവരാത്രി ദിനങ്ങളിൽ മത്സ്യ മാംസാദികൾ ഉപേക്ഷിക്കുക, ദേവീ ക്ഷേത്ര ദർശനം നടത്തുക, തുടങ്ങി സാധാരണ മറ്റുള്ള വ്രതങ്ങളുടെ രീതികൾ തന്നെ നവരാത്രിക്കും പിൻതുടരേണ്ടതാണ്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുന്നേ ഉണരുകയും കുളിച്ചു നിലവിളക്കു കൊളുത്തി ദേവീ സ്തുതികൾ ജപിക്കുകയും വേണം. ലളിതാസഹസ്രനാമ ജപം , ദേവീ മാഹാത്മ്യം. ലളിതാ ത്രിശതി, എന്നിവ അത്യുത്തമം .

അരിഭക്ഷണം ഒരു നേരമായി ചുരുക്കുക എന്നത് സാർവ്വത്രികമാണ്. ഒൻപതു ദിവസവും ഏതെങ്കിലും ഒരു ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നതും നല്ലതാണ്. ദേവീപ്രീതിയിലൂടെ സർവ ഐശ്വര്യത്തിനു നവരാത്രി വ്രതം കാരണമാവും.

എല്ലാ ദിവസവും പ്രാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും സ്വഭവനത്തിൽ ഭദ്രദീപം തെളിയിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യണം. ദുര്‍ഗ്ഗഷ്ടമി ദിനത്തിലാണ് പൂജ വെയ്‌ക്കുന്നത്. ഈ ദിവസത്തില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വെയ്‌ക്കുന്നു.
കര്‍മ്മ തടസ്സങ്ങള്‍ മാറാനും വിദ്യാപുരോഗതിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

Tags: Navarathri 2024Navarathri FestivalVIJAYADASHAMImahanavamiVidyarambhamDurgashtami
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies