പൂരം അലങ്കോലപ്പെട്ട സംഭവം; നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമെന്ന് കരുതാനാകില്ലെന്ന് മുഖ്യമന്ത്രി; കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരം അലങ്കോലപ്പെട്ട സംഭവം; നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമെന്ന് കരുതാനാകില്ലെന്ന് മുഖ്യമന്ത്രി; കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച വിവരം അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മൂന്ന് തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടത്. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേശ് ഐപിഎസ് ന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് ഇത് അന്വേഷിക്കുക.

പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തി. എഡിജിപിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ഡിജിപി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പരിശോധിച്ച് വിശദമായി റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

പൂരം നടന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലായിരുന്നു. അവസാന ഘട്ടത്തിലാണ് ചില വിഷയങ്ങൾ ഉണ്ടാകുന്നത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി എന്നത് ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. അങ്ങനെയാണ് ക്രമസമാധാന ചുമതലയുളള എഡിജിപിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബർ 23 നാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. 24 ന് റിപ്പോർട്ട് തനിക്ക് ലഭിച്ചു. സമഗ്ര അന്വേഷണ റിപ്പോർട്ടായി കരുതാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പല തരത്തിലുളള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അവിടെ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം അട്ടിമറിക്കാനുളള ശ്രമങ്ങൾ അവിടെ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമപരമായി അനുവദിക്കാൻ കഴിയാത്തതെന്ന് ബോധ്യമുളള ആവശ്യങ്ങൾ ഉന്നയിക്കുക അതിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ കുറ്റമറ്റ രീതിയിൽ പൂരം നടത്താൻ സംവിധാനമൊരുക്കുകയെന്നത് അനിവാര്യമായ കാര്യമാണെന്നും അതിനാണ് സർക്കാരിന്റെ നടപടിയെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Tags: Pinarayi Vijayanthrissur pooramതൃശൂർ പൂരംമുഖ്യമന്ത്രി പിണറായി വിജയൻഇന്റലിജൻസ് എഡിജിപി
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies