ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആകാശ് ദീപ് ഈ വർഷം ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റിൽ അരങ്ങേറിയത്. ബംഗ്ലാദേശിനെതിരെയും കളിച്ച താരം രണ്ടുമത്സരങ്ങളിൽ നിന്ന് 5 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
“രാം ലല്ലയെ കണ്ടുവണങ്ങളമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു.ഈ ക്ഷേത്രം പണിതതിന് പിന്നാലെ ഭഗവാന്റെ നിരവധി വീഡിയോകൾ കണ്ടിരുന്നു. ഞങ്ങളുടെ മികച്ച പ്രകടനം തുടരാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. രാം ലല്ലയെ കണ്ടതിന്റെ അനുഭൂതി വാക്കുകളിൽ പറഞ്ഞറിയിക്കാനുമാകില്ല”—ആകാശ് ദീപ് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഇതുവരെ മൂന്ന് മത്സരങ്ങളാണ് താരം കളിച്ചത്. എട്ടു വിക്കറ്റുകൾ നേടാനുമായി. അരങ്ങേറ്റത്തിൽ 3/83 എന്നതായിരുന്നു താരത്തിന്റെ പ്രകടനം.
View this post on Instagram
“>