തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം തടവ് അധികം അനുഭവിക്കണം. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ അമ്പിളി (33) യെ കൊന്ന കേസിലാണ് വിധി. 2017 ഫെബ്രുവരി പത്തിന് പുലർച്ചെ കല്ലമ്പലം ചിറ്റായ്‌ക്കോട്ടെ ബീന ഭവൻ എന്ന വീട്ടിലായിരുന്നു കൊലപാതകം. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജി യെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് VII പ്രസൂൻ മോഹൻ ശിക്ഷിച്ചത്.
അജിയുടെ മാനസികവും ശാരീരികവുമായ പീഡനം ഭാര്യ അകന്ന് കഴിയുകയുകയും അജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അജിയെ ഭയന്ന് ചിറ്റയ്‌ക്കോടുള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളിയെയെയാണ് വീട്ടിൽ അതിക്രമിച്ചു കയറി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രോസീക്യൂഷൻ വേണ്ടി അഡ്വ. വേണി ഹാജരായി. കല്ലമ്പലം എസ്ഐയായിരുന്ന ബി.കെ അരുൺ രജിസ്റ്റർ ചെയ്ത കേസിൽ വർക്കല സിഐയുടെ ചുമതലയുണ്ടായിരുന്ന കടയ്‌ക്കാവൂർ സിഐ. മുകേഷ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. വർക്കല സിഐയായിരുന്ന ബിഎസ്.സജിമോനാണ് കുറ്റപത്രം സമർപ്പിച്ചത്.