iPhone സ്വന്തമാക്കണമെന്ന മോഹം പലർക്കുമുണ്ടാകും. പക്ഷെ മുടിഞ്ഞ വില കാരണം iPhone സ്വപ്നം മാറ്റിവച്ചവരാകും പല സ്മാർട്ട്ഫോൺ പ്രേമികളും. അങ്ങനെയുള്ളവർക്ക് വലിയൊരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്.
iPhone 16 സീരീസ് ഫോണുകൾ ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ വില എല്ലാവർക്കും താങ്ങണമെന്നില്ല. എന്നിരുന്നാലും ഒരു ഐഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ള ആപ്പിൾ പ്രേമികൾക്ക് iPhone 13 വാങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് iPhone 13 ഇപ്പോൾ ലഭ്യമാകുന്നത്.
80,000 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത iPhone 13 ഇപ്പോൾ പകുതി വിലയ്‌ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായാണ് ഓഫർ. ആമസോണിൽ iPhone 13 ലഭിക്കുന്നത് 42,999 രൂപയ്‌ക്കാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇത് 40,999 രൂപയ്‌ക്ക് സ്വന്തമാക്കാം.
HDFC ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് മുഖേന വാങ്ങുന്നവർക്ക് 1,250 രൂപ ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെയെങ്കിൽ 39,749 രൂപയ്‌ക്ക് iPhone 13 വാങ്ങാം. അതുമല്ല, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ കൈവശമുണ്ടെങ്കിൽ 23,650 രൂപ അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കും.















