പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് ആരോപണം; നടൻ നാ​ഗാർജുനക്കെതിരെ പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് ആരോപണം; നടൻ നാ​ഗാർജുനക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന ആരോപണത്തിൽ നടൻ നാ​ഗാർജുനക്കെതിരെ പരാതി. ഹൈദരാബാദിലെ മദാപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി വന്നത്. എൻജിഒ ജനം കോസം മനസാക്ഷി ഫൗണ്ടേഷൻ പ്രസിഡന്റ് കാസിറെഡ്ഡി ഭാസ്കരയാണ് നടനെതിരെ പരാതി നൽകിയത്.

നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്ററിനെതിരെയാണ് ആരോപണം ഉയരുന്നത്. ഹൈദരാബാദിലെ തമ്മിടികുണ്ട തടാകത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുന്ന നൂറുക്കണക്കിന് കോടി വിലമതിക്കുന്ന ഭൂമി കയ്യേറിയാണ് നാ​ഗാർജുന കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന് കാസിറെഡ്ഡി ഭാസ്കരയുടെ പരാതിയിൽ പറയുന്നു.

പൊതുസ്വത്ത് കയ്യേറി നിർമിച്ച കൺവെൻഷൻ സെന്ററിലൂടെയാണ് നാ​ഗാർജുന വരുമാനം ഉണ്ടാക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഈ നിയമ ലംഘനങ്ങൾക്ക് നടനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കാസിറെഡ്ഡി ഭാസ്കര പറഞ്ഞു.

കഴിഞ്ഞ ഓ​ഗസ്റ്റ് 24-ന് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയിരുന്നു. പൊതുസ്വത്തും ജലാശയവും കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചാണ് സെന്ററിന്റെ നിർമാണം നടന്നത്. രണ്ട് ഏക്കറോളം സ്ഥലം കയ്യേറിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, ഒരു തുണ്ട് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്നാണ് നാ​ഗാർജുന പറയുന്നത്.

Tags: Hyderabadcomplaintland encroachmentnagarjuna
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies