അഗർത്തല: കർഷകരാണ് രാജ്യത്തിന്റെ ശക്തിയെന്നും കാർഷിക വികസനമില്ലാതെ രാജ്യം പുരോഗതി കൈവരിക്കില്ലെന്നും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. കർഷകർക്ക് പിന്തുണ നൽകുന്ന സർക്കാരാണ് ത്രിപുരയിലേത് ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഭൂരേഖകൾ ബന്ധിപ്പിക്കുന്നതിനും തത്സമയ വിള സർവേ നടത്തുന്നതിനുമായി സംസ്ഥാനം ഏകീകൃത കർഷക ഡാറ്റാബേസ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്നചിനും ഉയർന്ന നിലവാരമുള്ള നടീൽ വസ്തുക്കൾ നൽകുന്നതിനായി സർക്കാർ രണ്ട് എക്സലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി 47.68 കോടി രൂപ കർഷകർക്ക് ലഭിക്കും.
പിഎം കിസാൻ യോജനയുടെ 17-ാം ഗഡുവിൽ നിന്ന് ഇതുവരെ 2.59 ലക്ഷം കർ,കർക്ക് പ്രയോജനം ലഭിച്ചെന്നും കർഷകർക്ക് നൽകുന്ന പിന്തഉമയ്‌ക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 737.49 കോടി രൂപ കർഷകർക്ക് ലഭിച്ചെന്നും അധികമായി 47 കോടി രൂപ കൂടി ലഭിച്ചെന്നും അദ്ദേഹം വിശദീകരിച്ചു
2014 വരെ ഇന്ത്യ ദരിദ്രരാജ്യമെന്നാണ് മുദ്ര കുത്തിയിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ നേൃത്വത്തിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.