ഭോപ്പാൽ : രാജ്യമെമ്പാടും നവരാത്രി ഉത്സവത്തിന്റെ ആഘോഷത്തിലാണ്. മധ്യപ്രദേശിലെ രത്‌ലാമിൽ മാത്രം ജില്ലയിലെ 735 സ്ഥലങ്ങളിൽ ഗർബ സംഘടിപ്പിക്കുന്നുണ്ട് . മധ്യപ്രദേശിലെ അതീവ സെൻസിറ്റീവ് ഏരിയയാണ് രത്ലാം . നവരാത്രിയുമായി ബന്ധപ്പെട്ട് രത്‌ലം പോലീസ് അതീവ ജാഗ്രതയിലാണ്.
ഓരോ പന്തലുകളുടെ സംരക്ഷണത്തിനായി അറുപതിലധികം സിസിടിവി ക്യാമറകളും 40 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അനധികൃത പ്രവേശനം തടയാൻ മൂന്ന് പ്രത്യേക ഗേറ്റുകളും നിർമിച്ചിട്ടുണ്ട്. ജില്ലയിൽ 62 സ്ഥലങ്ങളും നഗരത്തിൽ 28 സ്ഥലങ്ങളും സെൻസിറ്റീവ് ആണ്. ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നഗര ഖാസി അഹമ്മദ് അലി മുസ്ലീം സമുദായത്തിലെ ആളുകളോട് വീട്ടിൽ തന്നെ തുടരാനും , നവരാത്രി പൂജാപന്തലുകളിൽ പോകരുതെന്നും ഉത്തരവിറക്കിയിരിക്കുകയാണ്. ഇത്തരം മേളകളും പരിപാടികളും കാണുന്നത് ഇസ്ലാമിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു.
നവരാത്രി ദിനത്തിൽ മുസ്ലീം യുവാക്കളും അമ്മമാരും സഹോദരിമാരും പെൺമക്കളും മേളയിൽ പോകുകയോ ഗർബ കാണുകയോ ചെയ്യരുത്. സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങളുടെ വീടുകളിൽ തന്നെ തുടരുക. അങ്ങാടികളിലും മേളകളിലും അലഞ്ഞുതിരിയുന്നത് ഇസ്ലാം മതത്തിൽ അനുവദനീയമല്ല. അതിനാൽ, മതപരമല്ലാത്ത ഇത്തരം കാര്യങ്ങൾ കർശനമായി ഒഴിവാക്കണം., കാരണം പർദ്ദ ധരിക്കുന്നത് ഇസ്ലാമിൽ നിർബന്ധമാണ്. ആസിഫ് അലി പറഞ്ഞു.
ഇന്നത്തെ അന്തരീക്ഷം കണക്കിലെടുത്ത് മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും പോകരുത്. അന്തരീക്ഷം ശരിയല്ല, പല ആളുകളുടെ പ്രസ്താവനകളും വരുന്നു. അതിനാൽ, മുസ്ലീങ്ങൾ വീട്ടിൽ തന്നെ കഴിയാനും നമസ്‌കരിക്കാനും ആരാധന നടത്താനും കത്തിൽ ഉപദേശിച്ചിട്ടുണ്ട്. എന്തായാലും കത്ത് പുറത്ത് വന്നതിന് ശേഷം മുസ്ലീം സ്ത്രീകൾ എന്തായാലും പുറത്തിറങ്ങാറില്ലെന്നാണ് റിപ്പോർട്ട് .