ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ നടത്തിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചിരുന്നു. 30 പന്തിൽ 30 റൺസ് മാത്രം മതിയാകുമായിരുന്നു ആദ്യ ലോകകിരീടത്തിന്.
“അവർ ശക്തമായ രീതിയിൽ മുൻനിര ബാറ്റർമാരുമായി മുന്നോട്ട് പോവുകയായിരുന്നു. ഞങ്ങൾക്ക് ടെൻഷനും പേടിയുമുണ്ടായിരുന്നു, എന്നാൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ ശക്തമായിരിക്കണം. മത്സരം 24 പന്തിൽ നിന്ന് 26 നിൽക്കെ ഒരു ഇടവേള വന്നു. അതിന് കാരണം പന്താണ്. അവൻ ബുദ്ധി ഉപയോഗിച്ചു എന്നുവേണം പറയാൻ. കാൽമുട്ടിൽ പരിക്കേറ്റതിനെ തുടർന്ന് പന്ത് ഗ്രൗണ്ടിൽ വീണു. ടേപ് ചെയ്യാൻ ഫിസിയോ വന്നു. ഇതോടെ മത്സരം അല്പനേരം നിർത്തിവച്ചു”.
Captain Rohit Sharma talking about @RishabhPant17’s tactics for that imp break when 30 balls 30 were required in the finals😭🗽
pic.twitter.com/bPT4zQV5AP— ` (@shiv00045) October 5, 2024
“>
“ഈ ഇടവേള അനിവാര്യമായിരുന്നു. ക്ലാസനും മില്ലറും നല്ല ഒഴുക്കിൽ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർക്ക് പെട്ടെന്ന് സ്കോർ ചെയ്യണമായിരുന്നു. ഇടവേള വന്നതോടെ അവരുടെ ബാറ്റിംഗിന്റെ താളം തെറ്റി. ഞാൻ ഫീൾഡ് സെറ്റ് ചെയ്യുമ്പോഴാണ് പന്ത് ഗ്രൗണ്ടിൽ വീഴുന്നത്. ഹെന്റിച്ച് ക്ലാസൻ മത്സരം പുനഃരാരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇതുമാത്രമാണ് മത്സരം ജയിക്കാനുള്ള കാരണം എന്നല്ല, ഇതും ഒരു കാരണമാണ്. പന്ത് അവന്റ തല നന്നായി ഉപയോഗിച്ചു, അത് ഞങ്ങൾക്ക് സഹായമായി”.—-രോഹിത് പറഞ്ഞു. 27 പന്തിൽ 52 റൺസുമായി നിന്ന ക്ലാസനെ പണ്ഡ്യ 17-ാം ഓവറിൽ പുറത്താക്കി. ഇത് മത്സരത്തിൽ വഴിത്തിരിവായി. 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു.















