വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. പാകിസ്താനെതിരെ മറുപടി ബാറ്റിംഗിനിടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് ആശങ്കയായി. 24 പന്തിൽ 29 റൺസുമായി നിർണായക ഇന്നിംഗ്സ് കാഴ്ചവയ്‌ക്കുമ്പോഴാണ് പരിക്ക് വില്ലനായത്.18-ാം ഓവറിലെ നാലാം ബോളിൽ ഒരു വമ്പൻ ഷോട്ടിന് മുതിർന്നപ്പോഴാണ് ഹർമൻ ബാലൻസ് നഷ്ടമായി ക്രീസിൽ വീണത്. നിദാധറിന്റെ ഓവറിലായിരുന്നു സംഭവം.
കീപ്പർ മുനീബ അലിക്കും പന്ത് കൈപിടിയിലൊതുക്കാനും സ്റ്റമ്പിംഗിനും സാധിച്ചില്ല. ഹർമൻ എഴുന്നേൽക്കുമ്പോൾ കഴുത്തിൽ കൈവച്ചിരുന്നു. വേദനകൊണ്ട് പുളയുന്നതും കാണാമായിരുന്നു. ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് വന്ന് താരത്തെ ഡഗൗട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സജന സജീവനാണ് ഇന്ത്യയുടെ വിജയ റൺ നേടിയത്. അതേസമയം ഹർമന്റെ പരിക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ടീം പങ്കുവച്ചിട്ടില്ല.
ഓക്ടോബർ 9ന് ശ്രീലങ്കയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Hope Harmanpreet Kaur is okay, Team India needs you #INDvPAK #INDvsPAK #T20WomensWorldCup #INDIAWIN #HarmanpreetKaur pic.twitter.com/RiAODLqo6i
— ANUJ THAKKUR (@anuj2488) October 6, 2024















