ഭീതിയുടെ മുൾമുനയിലാണ് പശ്ചിമേഷ്യ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്നതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. പ്രവർത്തന നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് എന്നാണ് വിശദീകരണം.
ഹമാസിന്റെ കൂട്ടക്കൊരുതിയുടെ ഒരാണ്ട് തികയുന്ന ഇന്ന്, പശ്ചിമേഷ്യയിലെമ്പാടും ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം 200 മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അറിയിച്ചെങ്കിലും എപ്പോൾ എങ്ങനെയെന്ന് ഇസ്രായേൽ വയ്ക്തമാക്കിയിട്ടില്ലെന്നതും ഇറാന്റെ ഭയം വർദ്ധിപ്പിക്കുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസം അടച്ചിട്ടിരുന്നു.
ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളും ജാഗ്രതയിലാണ്.