തലയിൽ കൈ വെച്ചോ!, എങ്കിൽ സൂക്ഷിച്ചോ; കണ്ടാൽ ക്യൂട്ട്, കടി കിട്ടിയാൽ കാലപുരിക്ക് പോകാം; തേവാങ്ക് ഇത്തിരി പ്രശ്നമാ...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തലയിൽ കൈ വെച്ചോ!, എങ്കിൽ സൂക്ഷിച്ചോ; കണ്ടാൽ ക്യൂട്ട്, കടി കിട്ടിയാൽ കാലപുരിക്ക് പോകാം; തേവാങ്ക് ഇത്തിരി പ്രശ്നമാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ചില ജീവികളെ കാണാൻ നിഷ്കളങ്കമാണ്. ആ ലിസ്റ്റിൽ പെടുത്താവുന്ന ഒന്നാണ് തേവാങ്ക്. പ്രൈമേറ്റ് (Primate) ഗോത്രത്തിലെ ലോറിസിനെ (Lorisinae) കുടുംബത്തിൽപ്പെടുന്ന സസ്തനി. മലേഷ്യ, ജാവ, സുമാത്ര, ബോർണിയൊ എന്നിവിടങ്ങളിലും ഇന്ത്യയിൽ അസം പോലുള്ള ചില സംസ്ഥാനങ്ങളിലും കുട്ടി തേവാങ്കുകൾ കാണപ്പെടുന്നു. ഉരുണ്ട തലയും വലിപ്പം കൂടിയ വൃത്താകൃതിയിലുള്ള കണ്ണുകളും. ഈ രൂപമാണ് തേവാങ്കിലേക്ക് നമ്മെ ആകർഷിക്കുന്നത്.

പൊതുവേ ‘ലോറിസ്’ എന്നറിയപ്പെടുന്ന തേവാങ്കുകളുടെ കൈകാലുകൾക്കും ആന്തരികാവയവങ്ങൾക്കും തലച്ചോറിനും ഘടനയിൽ മനുഷ്യരുടേതിനോടും കുരങ്ങുകളുടേതിനോടും സാദൃശ്യമുണ്ട്. ശരീരത്തിന് 30 സെന്റിമീറ്ററും വാലിന് അഞ്ച് സെന്റിമീറ്ററും നീളമുണ്ട്. 1.2 കി.ഗ്രാം വരെ തൂക്കവും. തലയിലും തോൾഭാഗത്തും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ രോമപാളികൾ. തലയിൽ നിന്നു പിന്നിലേക്കു പോകുന്ന തവിട്ടുനിറത്തിലുള്ള രേഖയും കണ്ണിനു ചുറ്റിലുമുള്ള തവിട്ടുവലയങ്ങളും ഇവയുടെ സവിശേഷതകളാണ്. തേവാങ്കുകളുടെ വയറിനും പൃഷ്ഠഭാഗത്തിനും വയ്‌ക്കോലിന്റെ നിറമായിരിക്കും. ഇവയുടെ മുൻ-പിൻ കാലുകൾക്ക് നീള വ്യത്യാസമുണ്ട്.

രൂപം കൊണ്ട് എന്ത് ക്യൂട്ട്. പക്ഷേ, തേവാങ്കുകളെ ഒന്ന് സൂക്ഷിക്കണം. കടിച്ചാൽ വിഷമാണ്. അവരുടെ കൈകളിലെ വിയർപ്പ് ഗ്രന്ഥി നക്കുന്നതിലൂടെ വിഷം ലഭിക്കും. ഉമിനീർ കലർത്തി വിഷം എടുക്കും. ഇതിന്റെ വിഷം വേട്ടക്കാരെ തുരത്തുകയും മനുഷ്യരിൽ അനാഫൈലക്‌റ്റിക് ഷോക്കും മരണവും വരെ ഉണ്ടാക്കുകയും ചെയ്യും. ഇവയുടെ വിഷ വിതരണ സംവിധാനം സവിശേഷമാണ്. ബ്രാച്ചിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് താരതമ്യേന രോമങ്ങളില്ലാത്തതും, മുകൾഭാഗത്തെ വളയുന്ന ഭാഗത്ത് ചെറുതായി ഉയർത്തിയതുമായ ഒരു ഭാഗത്താണ്. ഭീഷണി നേരിടുന്ന സമയം, ലോറിസ് അതിന്റെ ബ്രാച്ചിയൽ ഗ്രന്ഥി എക്സുഡേറ്റിനെ ഉമിനീരുമായി സംയോജിപ്പിക്കാൻ തലയ്‌ക്ക് മുകളിലൂടെ കൈകൾ ഉയർത്തും. പിന്നാലെ കടിക്കും.

സുരക്ഷയ്‌ക്കായി സ്വന്തം രോമത്തിലും ഈ വിഷം തേവാങ്ക് പുരട്ടി വയ്‌ക്കാറുണ്ട്. ലോകത്തിലെ ഒരേയൊരു വിഷമുള്ള പ്രൈമേറ്റുകളാണ് ഇവ. അതിനാൽ ഇവയെ ശല്യം ചെയ്യാതെ, സമ്പർക്കം പുലർത്താതെ ഇരിക്കണം. കാരണം, നിങ്ങൾക്കോ ​​നിങ്ങളുടെ വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങൾക്കോ ​​ഗുരുതരമായ ദോഷം വരുത്താനുള്ള കഴിവുണ്ട് തേവാങ്കിന്. പലരും ഇവയെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ പലർക്കും കടിയേറ്റ് മരണംവരെ സംഭവിച്ചിട്ടുമുണ്ട്.

വളരെ സാവധാനത്തിൽ സഞ്ചരിക്കുന്നതിനാലാണ് തേവാങ്കുകളെ ‘സ്ളോ ലോറിസ്’ എന്നു വിളിക്കുന്നത്. ഓന്തുകൾ സഞ്ചരിക്കുന്നതുപോലെയാണ് ഇവ സഞ്ചരിക്കുക. അപൂർവമായി മാത്രമേ ഇവ നിലത്തിറങ്ങി സഞ്ചരിക്കാറുള്ളൂ. രാത്രികാലങ്ങളിൽ ഇരതേടാനിറങ്ങുന്ന തേവാങ്കുകൾ മണത്തറിഞ്ഞാണ് ഇരപിടിക്കുന്നത്. ചെറുജീവികളും പ്രാണികളും പഴവർഗങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

Tags: Slow Loris
ShareTweetSendShare

More News from this section

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

Latest News

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies