ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് പിസിബി(പാകിസ്താൻ ക്രിക്കറ്റ് ബോർഡ്) ചെയർമാൻ മൊഹ്സിൻ നഖ്‌വി. 2025 ഫെബ്രുവരിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരാതിരിക്കാൻ ഒരു കാരണം പോലുമില്ലെന്നാണ് നഖ്‌വി പറയുന്നത്.
2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. പാകിസ്താൻ സ്പോൺസർഷിപ്പിൽ വളരുന്ന ഭീകരത അവസാനിപ്പിച്ചിട്ട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. നേരത്തെ ഏഷ്യാ കപ്പും ഹൈബ്രിഡ് വേദിയിലാണ് നടത്തിയത്. ഇതിനിടെ നഖ്‌വിയുടെ പ്രസ്താവന.
എനിക്ക് ഇന്ത്യൻ ടീമിൽ വളരെയേറെ പ്രതീക്ഷയുണ്ട്. അവർ പാകിസ്താനിലേക്ക് വരാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. മറ്റെല്ലാ ടീമുകളും പാകിസ്തിലെത്തി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കും. —നഖ്‌വി പറഞ്ഞു. 2017-ൽ ഇന്ത്യയെ തോൽപ്പിച്ചാണ് സർഫറാസ് അഹമ്മദിന്റെ നേതൃത്വത്തിലള്ള പാകിസ്താൻ ടീം ആദ്യമായി ചാമ്പ്യൻസ് ട്രോഫി നേടുന്നത്.
Chairman @TheRealPCB @MohsinnaqviC42 on @BCCI India team for Champion trophy 🏆 #India pic.twitter.com/iAAKOViDhP
— Sohail Imran (@sohailimrangeo) October 6, 2024















