ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ന് നടന്ന മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 88 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അന്നബെൽ സതർലാൻഡാണ് തിളങ്ങിയത്.
ഓസ്ട്രേലിയയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ വമ്പൻ ജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ വീഴ്‌ത്തിയെങ്കിലും റൺ റേറ്റിൽ പിന്നിലാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ഇനി ഇന്ത്യ ജയിക്കുക മാത്രം പോര.
ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും റൺ റേറ്റ് മറികടക്കാൻ പോന്ന വലിയ മാർജിനിലുള്ള ജയം സ്വന്തമാക്കേണ്ടിവരും. ഇന്ത്യക്കെതിരെ തോറ്റെങ്കിലും പാകിസ്താന് ഇനിയും സെമി പ്രതീക്ഷയുണ്ട്. ഓസ്ട്രേലിയെയും ന്യൂസിലൻഡിനെയും തോൽപ്പിക്കേണ്ടിവരും.