രൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചർച്ചയായ നടിയാണ് തൃപ്തി ദിമ്രി. ശ്രീദേവിയുടെ മോം എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. എന്നാൽ 30-കാരി ശ്രദ്ധിക്കപ്പെട്ടത് നെറ്റ്ഫ്ലിക്സിന്റെ ബുൾബുൾ എന്ന ചിത്രത്തിലൂടെയാണ്. രൺവീർ അല്ലാഹ്ബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ ചിത്രത്തിലെ വിവാദമായ ബലാത്സംഗ സീനിനെക്കുറിച്ച് അവർ സംസാരിച്ചു. സംവിധായിക അൻവിത ദത്ത് ഗുപ്തൻ ബലാത്സംഗ സീൻ ചിത്രീകരിക്കുമ്പോൾ എന്നോട് നിരന്തരം ക്ഷമ ചോദിച്ചിരുന്നു. ബലാത്സംഗ രംഗങ്ങൾ വളരെ തീവ്രമായിരുന്നുവെന്നും നടി പറഞ്ഞു.
അത് പേടിപ്പെടുത്തുന്നതും വിചിത്രവുമായിരുന്നു. പക്ഷേ നടൻ രാഹുൽ ബോസിന് ക്രെഡിറ്റ് നൽകണം. അദ്ദേഹം എന്നെ വളരെ കംഫർട്ടബിളാക്കി. സീൻ എടുത്ത ശേഷം അദ്ദേഹം മറ്റ് വിഷയങ്ങൾ സംസാരിക്കും. എനിക്കൊപ്പം ചില ഗെയിമുകൾ കളിക്കുമായിരുന്നു. അതുകൊണ്ട് ആ സീനിൽ എന്താെക്കെയാണ് സംഭവിച്ചതെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല.
ഓരോ സീൻ കഴിയുമ്പോഴും എന്റെ ഡയറക്ടർ എന്റെ അടുത്തിരിക്കും, കരഞ്ഞ് എന്നോട് മാപ്പ് പറയും. എന്നോട് ക്ഷമിക്കണം ഞാനാണ് നിന്നെ ഇതിലേക്ക് വലിച്ചിട്ടത്. പക്ഷേ ഇത് സിനിമയ്‌ക്ക് വേണ്ടി മാത്രാമാണ് എന്ന് അവർ പറഞ്ഞു—-തൃപ്തി വ്യക്തമാക്കി. തൃപ്തി ദിമ്രിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭൂൽ ഭുലയ്യ എന്ന ചിത്രമാണ്. കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രം നവംബർ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.