അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട ചുഴിലക്കാറ്റ് ഇന്നലെ രാത്രി വൈകിയാണ് തീരം തൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇന്ന് രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് മാറിയെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും മിൽട്ടൺ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. മിൽട്ടൺ കരയിൽ വീശിയടിച്ചതോടെ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. താമ്പ, സെൻ്റ് പീറ്റേഴ്സ്ബർഗ് പ്രദേശങ്ങളിലെ താമസക്കാരോട് ഒഴിയാൻ സർക്കാർ വൃത്തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി വിതരണ സംവിധാനം മുടങ്ങുകയും ആശയവിനിമയ സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തിട്ടുണ്ട്. രണ്ട് ദശലക്ഷം പേരാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
കരയിലേക്ക് അടുക്കുമ്പോൾ മിൽട്ടൻ ചുഴലിയുടെ വേഗത കുറഞ്ഞെങ്കിലും കാറ്റഗറി മൂന്നിലാണ് തുടരുന്നത്. ഗുരുതരമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. മിക്കയിടങ്ങളിലും മരണവും റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഇനിയും പുറത്തുവരേണ്ട
തുണ്ട്.