ന്യൂഡൽഹി: ഹെലികോപ്റ്റർ തകർന്ന് അറബിക്കടലിൽ കാണാതായ കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്ത് തീരത്തിനടുത്തായാണ് പൈലറ്റിന്റെ മൃതദേഹം മൃതദേഹം കണ്ടെത്തുന്നത്. സെപ്റ്റംബർ രണ്ടിനാണ് അറബിക്കടലിൽ അടിയന്തര ലാൻഡിംഗ് നടത്തവെ ALH MK-111 ഹെലികോപ്റ്റർ തകർന്ന് അപകടമുണ്ടായത്.
കാണാതായ പൈലറ്റ് ഇൻ കമാൻഡ് രാകേഷ് കുമാർ റാണ ഉൾപ്പടെ നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ വിമാനം തകരുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തുകയും രണ്ടുപേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പൈലറ്റായ രാകേഷ്‌കുമാർ റാണയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനാൽ ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു.
പ്രദേശത്തെ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകളുടെ തുടർച്ചയായ തെരച്ചിലിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.















