റിലയൻസ്, മാരുതി സുസുക്കി തുടങ്ങി 193 പ്രമുഖ കമ്പനികൾ, 90,849 അവസരം; സ്റ്റൈപ്പൻഡ‍ിനൊപ്പം ഇൻഷുറൻസും; PM ഇൻ്റേൺഷിപ്പിൻ്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ 25 വരെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിലയൻസ്, മാരുതി സുസുക്കി തുടങ്ങി 193 പ്രമുഖ കമ്പനികൾ, 90,849 അവസരം; സ്റ്റൈപ്പൻഡ‍ിനൊപ്പം ഇൻഷുറൻസും; PM ഇൻ്റേൺഷിപ്പിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ 25 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

പിഎം ഇൻ്റേൺഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ബാച്ചിലേക്ക് ഇന്ന് വൈകുന്നേരം മുതൽ ഓൺലൈനായി അപേക്ഷിക്കാം. 193 കമ്പനികൾ 90,849 ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഇന്നലെ വൈകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്ക് 25 വരെ രജിസ്റ്റർ ചെയ്യാം.

രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എൽ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേൺഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കാനാണ് പദ്ധതി. 21-24 പ്രായക്കാർ‌ക്ക് അപേക്ഷിക്കാം. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷി​ക്കേണ്ടത്.

അപേക്ഷകർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക്, ഡിപ്ലോമ, ബിഎ, ബിഎസ്സി,ബികോം, ബിബിഎ, ബിഫാം തുടങ്ങി ഡി​ഗ്രി കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ തെര‍ഞ്ഞെടുക്കും. അടുത്ത മാസം എട്ട് മുതൽ 15 വരെ അപേക്ഷകർക്ക് കമ്പനികളുടെ ഓഫർ ഓൺലൈനായി അം​ഗീകരിക്കാനുള്ള സമയമാണ്. ആദ്യ ഓഫർ താത്പര്യമില്ലെങ്കിൽ മറ്റ് രണ്ട് ഓഫറുകൾ കൂടി ലഭ്യമാക്കും. രാജ്യത്തെ 737 ജില്ലകളിലാണ് അവസരങ്ങൾ.

എഫ്എംസിജി, ആരോഗ്യരംഗം, പാർപ്പിട നിർമാണ രംഗം തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിന് അവസരം ലഭിക്കും. ഏറ്റവുമധികം ഓയിൽ, ​ഗ്യാസ്, ഊർജ്ജ മേഖലയിലാണ്. രണ്ടാമത് ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റിയാണ്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാ‍ത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക. മാതാപിതാക്കൾക്ക് സർക്കാർ ജോലി ഉണ്ടായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം എന്നീ നിബന്ധനകളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

പദ്ധതിക്ക് കീഴിൽ പ്രതിമാസം 5,000 രൂപ വീതമാണ് സ്റ്റൈപ്പൻഡ്. ഒരു വർഷം 60,000 രൂപയാണ് ലഭിക്കുക. ആദ്യമാസം 6,000 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കി തുക അക്കൗണ്ടിൽ എത്തും. സ്റ്റൈപ്പൻഡ് തുകയിൽ 4,500 രൂപ സർക്കാ‍ർ നൽകും. 500 രൂപ കമ്പനികളുടെ വിഹിതമായിരിക്കും. ഈ തുക കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുക.

Tags: First BatchPM InternshipApplication Opens
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies