പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ടാറ്റയുടെ മുഖം; നാല് പതിറ്റാണ്ടായി ടാറ്റ ​ഗ്രൂപ്പിൻ്റെ ഭാ​ഗം; പിൻനിരയിൽ നിന്ന് മുൻനിരയിലേക്ക് ഉയർന്ന നോയൽ ടാറ്റ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ടാറ്റയുടെ മുഖം; നാല് പതിറ്റാണ്ടായി ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗം; പിൻനിരയിൽ നിന്ന് മുൻനിരയിലേക്ക് ഉയർന്ന നോയൽ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

ടാറ്റ ​ഗ്രൂപ്പ്, രത്തൻ ടാറ്റയിലൂടെ വളർ‌ച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ വ്യവസായ രം​ഗത്ത് നിർണായക സ്ഥാനം‌ കണ്ടെത്താൻ ടാറ്റയ്‌ക്ക് സാധിച്ചു, അതിന് ചുക്കാൻ പിടിച്ചതാകട്ടെ രത്തൻ ടാറ്റയും. പിന്നീട് ടാറ്റ ​ഗ്രൂപ്പിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ടാറ്റയെ വളർത്തിയെടുത്ത അതേ പാത പിന്തുടരേണ്ട ഉത്തരവാദിത്തം രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയ്‌ക്കാണ്.

ആറ് ഭൂഖണ്ഡങ്ങളിലായി 100 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ടാറ്റ ​ഗ്രൂപ്പ്. 165 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയെ നയിക്കുകയെന്ന ബൃഹത്തായ ദൗത്യമാണ് 67-കാരനായ നോയലിന് മുന്നിലുള്ളത്. പൊതുവേദികളിൽ അധികം കാണാറില്ലെങ്കിലും 40 വർഷമായി ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗമാണ് നോയൽ.

നിലവിൽ‌ ടാറ്റയുടെ റീട്ടെയിൽ ശൃംഖലയായ ട്രെൻ്റ്, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റാ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമായി സേവനമനുഷ്ഠിക്കുന്നു. ഗ്രൂപ്പിന്റെ ആ​ഗോള സംരംഭങ്ങളുടെയും റീട്ടെയിൽ വിഭാ​ഗത്തിന്റെയും കാര്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ടാറ്റ ഇൻ്റർനാഷണൽ നിന്നാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 1999-ൽ ട്രെൻ്റിന്റെ മാനേജിം​ഗ് ഡയറക്ടറായി. ട്രെൻ്റിന്റെ മുൻനിര ബ്രാൻഡായ വെസ്റ്റ്സൈഡ് റീട്ടെയിൽ ശൃംഖലയുടെ വിപുലീകരണത്തിന് നേതൃത്വം നൽകി. കമ്പനിയെ 2.8 ലക്ഷം കോടി വിപണിമൂല്യമുള്ള കമ്പനിയെന്ന നിലയിലെത്തിച്ചതിന്റെ സർവ ക്രെഡിറ്റും നോയലിനാണ്. ട്രെൻ്റിന്റെ ഓഹരി വില പത്ത് വർഷത്തിനിടെ 6000 ശതമാനത്തിനടത്താണ് ഉയർന്നത്. ടാറ്റ ഇൻ്റർനാഷണലിന്റെ മാനേജിം​ഗ് ഡയറക്ടറായിരുന്ന കാലത്ത് കമ്പനിയുടെ വിറ്റുവരവ് 300 കോടി ഡോളറിലേക്ക് ഉയർത്തിയതിലും നോയലിന് പങ്കുണ്ടായിരുന്നു.

ഇന്ത്യയിലെ മുൻനിര പബ്ലിക്ക് ചാരിറ്റി ഫൗണ്ടേഷനാണ് ടാറ്റ ട്രസ്റ്റ്സ്. ടാറ്റാ ​ഗ്രൂപ്പ് കമ്പനികളുടെയും ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നിയന്ത്രണം പൂർണമായ ടാറ്റ ട്രസ്റ്റുകൾക്കാണ്. 13 ട്രസ്റ്റി ബോർഡുകളാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻജി ടാറ്റ ​ട്രസ്റ്റ് എന്നിവയാണ് പ്രധാന ട്രസ്റ്റുകൾ. 2019 മുതൽ രണ്ട് ബോർ‌ഡുകളിലും അം​ഗമാണ് നോയൽ ടാറ്റ.

ടാറ്റാ ​ഗ്രൂപ്പ് കമ്പനികളുടെ മാതൃക കമ്പനിയായ ടാറ്റാ സൺസിന്റെ നിയന്ത്രണം ടാറ്റ ട്രസ്റ്റിനാണ്. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിനും സർ രത്തൻജി ടാറ്റ ​ട്രസ്റ്റും സ്വന്തമാണ്യ അതുകൊണ്ട് തന്നെ ടാറ്റ ട്രസ്റ്റ് ചെയർമാൻ പദവി നിർണായകമായി കണക്കാക്കപ്പെടുന്നു.

രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെയും രണ്ടാം ഭാര്യ സിമൊനിന്റെയും മകനായി 1957-ലാണ് നോയൽ ടാറ്റയുടെ ജനനം. ബ്രിട്ടണിലെ സസക്സ് സർവകലാശാലയിൽ നിന്ന് ബിരുദവും ഫ്രാൻസിലെ ഇൻസിഡ് ബിസിനസ് സ്കൂളിൽ നിന്ന് ഇൻ്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോ​ഗ്രാമും പൂർത്തിയാക്കി.

ടാറ്റ സൺസ് മുൻ ചെയർമാനും ഷപൂർജി പല്ലോൻജി ​ഗ്രൂപ്പ് സ്ഥാപകൻ പല്ലോൻജി മിസ്ത്രിയുടെ മകനുമായ സൈറസ് മിസ്ത്രിയുടെ സഹോദരി ആലൂ മിസ്ത്രിയാണ് നോയൽ ടാറ്റയുടെ ഭാര്യ. ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവരാണ് മക്കൾ. ഇവരും ടാറ്റയുടെ വിവിധ ട്രസ്റ്റുകളിൽ ജോലി ചെയ്യുന്നു.

2012-ൽ ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് രത്തൻ ടാറ്റ വിരമിച്ചപ്പോൾ ഉയർന്നുവന്ന പേരായിരുന്നു നോയൽ ടാറ്റയുടേത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യസഹോദരൻ സൈറസ് മിസ്ത്രിയെ ആ പദ​വിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 2016-ൽ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ മാറ്റി നടരാജൻ ചന്ദ്രശേഖരനെ നിയമിക്കുകയായിരുന്നു. ഒരേ സമയം ടാറ്റ ട്രസ്റ്റുകളുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ പദവി വഹിച്ചിരുന്ന അവസാന വ്യക്തിയായിരിക്കും രത്തൻ ടാറ്റ. ഇനി മുതൽ രണ്ട് പദവികളിലും വ്യത്യസ്ത ആളുകളാകും ഉണ്ടാവുക. 2022-ൽ ടാറ്റ സൺസ് ബോർഡ് ഓഫ് അസോസിയേഷനിൽ ഭേദ​ഗതി വരുത്തിയാണ് ഈ മാറ്റം നടപ്പിലാക്കിയത്.

Tags: Noel Tatahead of Tata TrustsTata Trusts Chairman
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies