ഹരിശ്രീ ഗണപതയേ നമഃ എഴുതി അറിവിന്റെ ലോകത്തേക്ക് കാൽവച്ച് കുരുന്നുകൾ. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം പൂജപ്പുരയിലെ സരസ്വതി മണ്ഡപം, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചൻ പറമ്പ് തുടങ്ങിയ ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ കുഞ്ഞുങ്ങ ളെ എഴുത്തിനിരുത്തി തുടങ്ങി. പലരും കരഞ്ഞുവിളിച്ചും ബഹളമുണ്ടാക്കിയും പുഞ്ചിരിച്ചുമൊക്കെയാണ് എഴുത്തിരുത്തൽ ചടങ്ങിനോട് പ്രതികരിക്കുന്നത്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് ആദ്യക്ഷരം കുറിക്കും. പിന്നാലെ സ്വർണം തൊട്ട് നാവിൽ അക്ഷര മധുരം നുണയുന്നതാണ് ചടങ്ങ്.