തെളിവ് എവിടെ? വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാനഡ; നിജ്ജാർ വധത്തിൽ പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം; താക്കീത് നൽകി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിവ് എവിടെ? വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാനഡ; നിജ്ജാർ വധത്തിൽ പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം; താക്കീത് നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 10:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ‌ഹി: കാനഡയ്‌ക്ക് വീണ്ടും താക്കീത് നൽകി ഇന്ത്യ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. അല്ലാത്ത പക്ഷം സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഭാരതം മുന്നറിയിപ്പ് നൽകി.

അടുത്തിടെ നടന്ന ആസിയാൻ ഉച്ചകോടിക്ക് പിന്നാലെയാണ് നിജ്ജാർ കൊലപാതകം വീണ്ടും തലപ്പൊക്കിയത്. ഉച്ചകോടിക്കിടെ ട്രൂഡോ സർക്കാരിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു. അന്വേഷണ ഏജൻസികളെ വഴിത്തിരിച്ച് വിടുകയും രാഷ്‌ട്രീയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സർക്കാർ വൃത്തങ്ങൾ ഒളിയമ്പെയ്തത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളും അന്വേഷണ ഏജൻസിയായ ആർസിഎംപിയുടെയും ആരോപണങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ഇന്ത്യക്ക് മേൽ ആരോപണം ഉന്നയി‌ക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.

ആസിയാൻ ഉച്ചകോടിക്കിടെ ട്രൂഡോ സംഭവത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയവും സ്ഥലവും ഇതല്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. ഇത് ട്രൂഡോ കനേഡിയൻ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുനന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ട്രൂഡോയുടെ പരാമർശങ്ങളെന്നാണ് ഉയരുന്ന ആരോപണം. ഖലിസ്ഥാനി വോട്ടിനായാണ് ട്രൂഡോ ഇന്ത്യയെ കരുവാക്കുന്നത്.

ജസ്റ്റിൻ ട്രൂഡോ ബോധപൂർവം കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും ഏത് വിധേനയും ഇകഴ്‌ത്തി കാണിക്കാനും ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിലെന്നും സ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. അന്വേഷണ ഏജൻസിയെയും ഇതിന്‌ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞടുപ്പിലെ പരാജയഭീതിയാണ് ട്രൂഡ‍ോയെ ഇത്തരം വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നാണ് കനേഡിയൻ രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാനികൾക്കെതിരെ നടപടിയെടുക്കുക മാത്രമാണ് പോംവഴിയെന്നും അവർ‌ വ്യക്തമാക്കുന്നു.

Tags: canadaNijjar murderanti-India Khalistanis
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies