സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൻ നൂതന സൗകര്യവുമായി നാവികസേന. ദീർഘദൂര പട്രോളിംഗിനായി തെലങ്കാനയിലെ വികാരബാദിൽ വെരി ലോ ഫ്രീക്വൻസി- very low frequency (VLF) ട്രാൻസ്മിറ്റിംഗ് സ്റ്റേഷൻ പദ്ധതിക്ക് നാളെ തുടക്കമാകും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിക്കും.
മൂന്ന് വർത്തിനുള്ളിൽ VLF സംവിധാനം പ്രവർത്തക്ഷമമാകും. മൂന്ന് മുതൽ മുപ്പത് വരെ കിലോഹെർട്സ് വരെ ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങളാണിവ. കടൽവെള്ളത്തിലൂടെ ഈ തംരഗങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും. ആണവ അന്തർവാഹിനികൾക്ക് മുഴുനീളെ ആശയവിനിമയ കണക്ടിറ്റിവിറ്റി നൽകാൻ ഈ സംവിധാനത്തിന് സാധിക്കും. ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ നിലവിൽ വിഎൽഎഫ് സംവിധാനമുള്ളൂ. ദീർഘദൂര പട്രോളിംഗിനായി വിന്യസിച്ചിരിക്കുന്ന അന്തർവാഹിനികളുടെ പ്രവർത്തനത്തിന് നിർണായകമാണ്.
1990 മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിഎൽഎഫ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ഡീസൽ, ഇലക്ട്രിക്, ആണവ അന്തർവാഹിനികൾക്ക് ആശയവിനിമയം നടത്താൻ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു.
ഓഗസ്റ്റ് 29-നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് നാവികസേനയുടെ ഭാഗമായത്. 3,500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുന്ന കെ-4 മിസൈലുകളെ വഹിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. ആദ്യത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 മിസൈലുകളാൽ സജ്ജമാണ്. 7,000 ടൺ ഭാരമുള്ള മൂന്നാമത്തെ അന്തർവാഹിനി ഐഎൻഎസ് അരിധമൻ അടുത്ത വർഷാദ്യം കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.