തൃശൂർ: യുകെജി വിദ്യാർത്ഥിയെ തല്ലി ചതച്ച് അദ്ധ്യാപിക. തൃശൂരിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക തൃശൂർ തിരൂർ സ്വദേശിന് സെലിനെതിരെ പൊലീസ് കേസെടുത്തു. ബോർഡിലെഴുതി കൊടുത്തത് ഡയറിലേക്ക് പകർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അദ്ധ്യാപികയുടെ ക്രൂരത.
കേസെടുത്തെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അദ്ധ്യാപിക ഒളിവിൽ പോയതായാണ് വിവരം. ചൂരുൽ കൊണ്ട് അടിയേറ്റ അഞ്ച് വയസുകാരന്റെ കാലിൽ നിരവധി മുറിവുകളും പാടുകളുമുണ്ടായിട്ടുണ്ട്. അധ്യാപികയ്‌ക്കെതിരെ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് നെടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടി ഡയറിയിൽ എഴുതാതെ കളിച്ചിരുന്നപ്പോൾ അദ്ധ്യാപിക ചൂരൽ കൊണ്ട് അടിച്ചെങ്കിലും കുട്ടി കരഞ്ഞില്ല. പിന്നീട് തുടരതുടരെ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദ്ദവും ചെലുത്തിയതായി പരാതിയുണ്ട്.