ഭാരത് എൻസിഎപിയുടെ ഇടി പരീക്ഷയിൽ പങ്കെടുത്ത അഞ്ചാമത്തെ കാർ മോഡലായ സിട്രോൺ ബസാൾട്ടിന്റെ ഫലങ്ങൾ പുറത്തുവിട്ടു. 4-സ്റ്റാർ റേറ്റിംഗാണ് ക്രാഷ് ടെസ്റ്റിൽ ബസാൾട്ട് നേടിയത്. BNCAP പരീക്ഷിച്ച നാല് ടാറ്റ എസ്‌യുവികൾക്ക് (ഹാരിയർ, സഫാരി, നെക്‌സോൺ ഇവി, പഞ്ച് ഇവി) പുറത്തുള്ള ആദ്യത്തെ മോഡലായി ഈ എസ്‌യുവി മാറി. കൂടാതെ 5 സ്റ്റാറുകളിൽ താഴെയുള്ള ആദ്യ മോഡലും.
അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP)ക്കുള്ള പരമാവധി 32 പോയിൻ്റുകളിൽ, 4-സ്റ്റാർ റേറ്റിംഗ് ബസാൾട്ട് നേടി. സിട്രോൺ ബസാൾട്ടിന് 26.19 പോയിൻ്റുകളാണ് ഈ സെക്ഷനിൽ ലഭിച്ചത്. നടത്തിയ രണ്ട് ടെസ്റ്റുകളിൽ ‘ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റ്’ ഉൾപ്പെടുന്നു. അതിൽ ഇലക്ട്രിക് എസ്‌യുവി 16-ൽ 10.19 പോയിൻ്റും, ‘സൈഡ് മൂവബിൾ ഡിഫോർമബിൾ വാരിയർ ടെസ്റ്റ്’, 16-ൽ 16 പോയിൻ്റും നേടി.
‘ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ’, ബസാൾട്ട് ഡ്രൈവറുടെ നെഞ്ച്, പെൽവിസ്, കാലുകൾ എന്നിവയ്‌ക്ക് ചെറിയ സംരക്ഷണം നൽകിയതായി ഏജൻസി അഭിപ്രായപ്പെട്ടു. ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP)യുടെ കാര്യത്തിൽ, 24-ൽ 19.90 എന്ന ഡൈനാമിക് സ്‌കോറും ചൈൽഡ് റെസ്‌ട്രെയിൻറ് സിസ്റ്റം (CRS) ഇൻസ്റ്റാളേഷനിൽ 12-ൽ 12-ഉം വാഹന മൂല്യനിർണ്ണയത്തിന് 13-ൽ 4-ഉം ബസാൾട്ട് സ്വന്തമാക്കി.
ആറ് എയർബാഗുകൾ, ഇഎസ്‌സി, ഐസോഫിക്‌സ് ആങ്കറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയ്‌ക്കൊപ്പം മൂന്ന്-പോയിൻ്റ് സീറ്റ് ബെൽറ്റുകളും എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും പോലുള്ള സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്ന ബസാൾട്ടിന്റെ എല്ലാ വകഭേദങ്ങൾക്കും ഈ സ്‌കോറുകൾ ബാധകമാണ്. കൂപ്പെ-എസ്‌യുവിക്ക് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 13.83 ലക്ഷം രൂപ വരെയാണ് വില. പ്ലസ്, പ്ലസ് ടർബോ, മാക്‌സ് ടർബോ, പ്ലസ് ടർബോ എടി, മാക്‌സ് ടർബോ എടി എന്നീ വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.















