എക്സല്‍ പ്രീമിയർ ലീഗ് ഫുട്ബോള്‍ ടൂർണമെന്‍റ് നവംബറില്‍ ദുബായില്‍ നടക്കും. 40 സ്കൂളിലെ എട്ടുവയസ് മുതല്‍ 16 വയസു വരെയുളളവർക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. അഞ്ച് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഒരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.യുഎഇ ഫുട്ബോൾ അസോസിയേഷനും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇപിഎൽ 2024.
യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷനും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇ.പി.എൽ. സംഘടിപ്പിക്കുന്നത്. അടുത്ത പത്തുവർഷത്തിനകം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരിഎ തുടങ്ങിയ മുൻനിര ലീഗുകളിൽ എജു അക്കാദമിയിൽനിന്ന് ഒരു വിദ്യാർഥിയെങ്കിലും മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കുമെന്ന് സി.ഇ.ഒ. യും സ്ഥാപകനുമായ സയ്യിദ് ബാലി പറഞ്ഞു.