ഭൂഗർഭജലം കണ്ടെത്തുന്നതിനുള്ള പുരാതന രീതികൾ ഭാരതീയ സംസ്കാരങ്ങളിൽ കാണാം. വടി, തേങ്ങ, പെൻഡുലം, ഓല എന്നിവ ഉപയോഗിച്ച് ജലമുള്ള സ്ഥാനം കണ്ടെത്താറുണ്ട്. പശു ദൈവത്തിന് സമാനമാണെന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയർ. ഭൂമിക്ക് അടിയിൽ വെള്ളമുള്ള സ്ഥാനം തിരിച്ചറിയാൻ അവയ്‌ക്ക് കഴിയുമെന്നും നമ്മുടെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, പലരും ഇതിനെ പുച്ഛിച്ച് തള്ളാറാണ് പതിവ്. എന്നാൽ പുച്ഛിക്കാൻ വരട്ടെ. ഭൂമിയിൽ വെള്ളത്തിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഒരു കാള കർണാടകയിൽ ഉണ്ട് എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. എന്നാൽ വിശ്വസിച്ചേ മതിയാവൂ.
കർണാടകയിലെ ചിക്കമംഗളൂരുവിലുള്ള ശരണ്യ എന്ന കാളയാണ് കിണറിനുള്ള സ്ഥാനം കണ്ടെത്തുന്നത്. 200-ലധികം കുഴൽ കിണറുകളുടെ സ്ഥാനമാണ് ഈ കാള കണ്ടെത്തിയിട്ടുള്ളത്. ആദ്യം ആളുകൾ വിശ്വസിച്ചില്ലെങ്കിലും, പലർക്കും അനുഭവം കൊണ്ട് ശരണ്യയിൽ വിശ്വാസം വന്നു. ഇതുവരെ ശരണ്യ കണ്ടെത്തിയ എല്ലാ സ്ഥാനത്തും കിണറിൽ വറ്റാത്ത വെള്ളമാണ്.
ശരണ്യ ഓരോ തവണയും സ്ഥലം കണ്ടെത്തുമ്പോൾ, അവിടെ വെള്ളം മുടങ്ങാതെ കണ്ടെത്തും. ആനന്ദ് എന്ന കർഷകനാണ് ശരണ്യ എന്ന കാളയെ പരിപാലിക്കുന്നത്. ആരോടും അദ്ദേഹം പണം ചോദിക്കാറുമില്ല. കാളയുടെ ഈ കഴിവ് പലരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ അനുഭവസ്ഥർ കണ്ടറിഞ്ഞ് കർഷകനെ സഹായിക്കുന്നു. വെള്ളം കിട്ടില്ല എന്ന് വിധിയെഴുതിയ പ്രദേശങ്ങളിൽ പോലും ഈ കാള സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ജലം ലഭിച്ച സന്ദർഭത്തിൽ സ്ഥല ഉടമകൾ കാളയുടെ കാൽ തൊട്ട് വന്ദിച്ച് നമസ്കരിക്കുന്നു.















