ലൈംഗിക വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ നടിയും ബിഗ്ബോസ് താരവുമായ ഓവിയ ഹെലൻ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വകാര്യ വീഡിയോ തൻ്റേതല്ല. അത് മോർഫ് ചെയ്തതാണെന്നും വ്യക്തമാക്കിയാണ് നടി പൊലീസിനെ സമീപിച്ചത്. നടിയുടെ മാനേജർ ന്യൂസ് 18നോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നടി
ചെന്നൈയിൽ പൊലീസിനെ സമീപിച്ചത്.
വീഡിയോയുടെ ചില സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. നടിയോട് സമാനമുള്ള ഒരാളുടെ സ്വകാര്യ വീഡിയോയാണ് പ്രചരിക്കുന്നത് . ഇതിനൊപ്പം സിനമയുടെ രംഗങ്ങളും ചേർത്തിട്ടുണ്ട്. ആധികാരികത ഓവിയയുടെ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ഡീപ് ഫേക്ക് വീഡിയോ എന്നും ഇവർ ശക്തമായി വാദിക്കുന്നുണ്ട്. നടിയുടെ തോളിലുള്ളതിന് സമാനമായ ഒരു ടാറ്റൂ ചൂണ്ടിക്കാട്ടിയാണ് ഇത് ഓവിയയുടെ വീഡിയോ ആണെന്ന് മറ്റു ചിലരും വാദിക്കുന്നത്.
It’s important that we stand with Oviya and respect her privacy during this difficult time 👏🙏
This shouldn’t happen to anyone.#OviyaLeaked#Oviya#OviyaHelen pic.twitter.com/B9s1bvI2Bm— शंकरसिंह परमार (Hindu)🇮🇳🚩 (@Shankarparmar99) October 12, 2024
തന്റെ പോസ്റ്റിന് താഴെ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ ആവശ്യപ്പെട്ടയാൾക്ക് നടി മറുപടിയും നൽകി. “അടുത്ത തവണ സുഹൃത്തേ” എന്നാണ് ഇവർ പറഞ്ഞത്. ചിലരോട് “ആസ്വദിക്കാനും” നടി പറയുന്നുണ്ട്. പുതിയ മുഖം, മനുഷ്യമൃഗം എന്ന ചിത്രങ്ങളിലൂടെ അഭിനയരംഗത്തു വന്ന നടി 2010ൽ പുറത്തിറങ്ങിയ കളവാണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കലകലപ്പ്, യാമിരുക്ക് ഭയമേ, മറീന തുടങ്ങിയ ചില ചിത്രങ്ങളിലും നായികയായി. പക്ഷേ 2017 ബിഗ്ബോസ് തമിഴിൽ മത്സരാർത്ഥിയായതോടെയാണ് നടിയുടെ ജനപ്രീതി ഇരട്ടിയാകുന്നത്.















