പാകിസ്താൻ എയുടെ നായകൻ മൊഹമ്മദ് ഹാരിസിന്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. പുരുഷ ടി20 എമെർജിംഗ് എഷ്യാ കപ്പിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയെക്കുറിച്ച് ഡ്രസ്സിംഗ് റൂമിൽ സംസാരിക്കുന്നതിന് വിലക്കെന്നാണ് താരം വ്യക്തമാക്കിയത്. ഇതിനൊരു വിശദീകരണവുമുണ്ടെന്നാണ് താരം പറയുന്നത്.
ഒക്ടോബർ 19ന് ഇന്ത്യക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. പാക് നായകന്റെ വീഡിയോ വളരെ വേഗം വൈറലായി.
“നിങ്ങളോട് ഞാനൊരു കാര്യം പറയാം. ഡ്രസ്സിംഗ് റൂമിൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തത് ഇത് ആദ്യമാണ്. നിങ്ങൾ ഇന്ത്യയെക്കുറിച്ച് ചിന്തിക്കരുത്. മറ്റ് ടീമുകളെക്കുറിച്ച് ചിന്തിക്കണം. ഞാൻ പാകിസ്താന്റെ സീനിയർ ടീമിലുണ്ടായിരുന്നു കഴിഞ്ഞ ലോകകപ്പും കളിച്ചു. ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്ന മാനസികാവസ്ഥയുണ്ടായാൽ അത് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. ഇന്ത്യയോടൊപ്പം ഞങ്ങൾക്ക് മറ്റ് ടീമുകളെയും നേരിടേണ്ടതുണ്ട്.” —-ഹാരിസ് പറഞ്ഞു.
തിലക് വർമയാണ് എമെർജിംഗ് എഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കുന്നത്. അഭിഷേക് ശർമയാണ് വൈസ് ക്യാപ്റ്റൻ. ഓക്ടോബർ 18 മുതൽ 27 വരെ ഒമാനിലാണ് ടൂർണമെന്റ്. ഇതാദ്യമായാണ് ടൂർണമെൻ്റ് ടി20 ഫോർമാറ്റിലേക്ക് മാറിയത്. നേരത്തെ ഏകദിന ഫോർമാറ്റിലായിരുന്നു നടത്തിയിരുന്നത്.
Humare Dressing Room Mein India Par Baat Karne Pe Pabandi Hai;
Captain Pakistan Emerging Team Muhammad Haris. pic.twitter.com/rrD3HIlyTI
— Shahzaib Ali 🇵🇰 (@DSBcricket) October 15, 2024















