വെറും ഒന്നര മിനിറ്റ് യാത്ര! കണ്ണടച്ചുതുറക്കുമ്പോൾ സ്ഥലമെത്തും; ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ് ഇവിടെയാണ്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വെറും ഒന്നര മിനിറ്റ് യാത്ര! കണ്ണടച്ചുതുറക്കുമ്പോൾ സ്ഥലമെത്തും; ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ് ഇവിടെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 08:07 am IST
Facebook
Twitter
WhatsAppTelegram

പല വിമാന സർവീസുകളും മണിക്കൂറുകൾ നീണ്ട ദൈർഘ്യമേറിയ യാത്രകളാണ്. എന്നാൽ കയറിക്കഴിഞ്ഞാൽ ഒന്നരമിനിറ്റിൽ യാത്ര അവസാനിക്കുന്ന ഒരു വിമാന സർവീസുണ്ട്. എയർലൈൻ ബ്രിട്ടീഷ് എയർവേയ്‌സിന്റെ കീഴിലുള്ള ലോഗനെയറിന്റെ വിമാനമാണ് ഈ ഹ്രസ്വ ദൂര സർവീസ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിമാന സർവീസാണിത്.

ഈ ഹ്രസ്വ ദൂര വിമാനം വെസ്റ്റ്‌റേയിലെ ഓർക്ക്‌നി ദ്വീപുകളെയും സ്കോട്ട്‌ലൻഡിലെ പാപ്പാ വെസ്റ്റ്‌റേയെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നടത്തുന്നത്. ചിലപ്പോൾ ഇവയ്‌ക്കിടയിലുള്ള പറക്കലിന് ഒരു മിനിറ്റ് സമയം പോലും വേണ്ടി വരാറില്ല. ഒരു ന്യൂഡിൽസ് തയാറാക്കുന്നതിനേക്കാൾ വേഗത്തിൽ വിമാനം ദ്വീപുകളിൽ പറന്നിറങ്ങും. പൈലറ്റ് സ്റ്റുവർട്ട് ലിങ്ക്‌ലേറ്റർ നേടിയ 53 സെക്കന്റാണ് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ഫ്ലൈറ്റ് റെക്കോർഡ്.

1967 ലാണ് ഈ വിമാന സർവീസുകൾ ആരംഭിച്ചത്. ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും വിമാനം ഇരു ദ്വീപികളുലേക്കും സർവീസ് നടത്തും. കണക്കുകൾ അനുസരിച്ച് പൈലറ്റ് സ്റ്റുവർട്ട് ലിങ്ക്‌ലേറ്റർ 12,000-ലധികം തവണ ഈ റൂട്ടിൽ സർവീസ് നടത്തിയിട്ടുണ്ട്. 2013 ൽ വിരമിച്ചെങ്കിലും സ്റ്റുവർട്ടിന്റെ റെക്കോർഡ് തകർക്കാൻ മറ്റൊരു പൈലറ്റിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും വേഗതയേറിയ ഫ്ലൈറ്റ് സമയത്തിനുള്ള റെക്കോർഡും അദ്ദേഹത്തിന്റെ പേരിൽ തന്നെ.

ഏകദേശം 2.7 കിലോമീറ്റർ ദൂരം മാത്രമാണ് വിമാനം സഞ്ചരിക്കുന്നത്. ബ്രിട്ടൻ-നോർമൻ ബിഎൻ2ബി-26 ഐലൻഡർ വിമാനമാണ് സർവീസുകൾക്കായി ഉപയോഗിച്ചുവരുന്നത്. വിമാനം ചെറുതായതിനാൽ 10 യാത്രക്കാർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. മുൻ നിരയിൽ ഇരിക്കുന്നവർക്ക് പൈലറ്റ് വിമാനം പറത്തുന്നത് കാണാൻ കഴിയും. കേവലം 70 പേർ മാത്രമേയുള്ളുവെങ്കിലും പാപ്പാ വെസ്റ്റ്‌റേയിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കൂടിയാണ് ഈ വിമാന സർവീസ്. ഒരു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഈ വിമാനയാത്ര വിനോദ സഞ്ചാരികൾക്കിടയിലും പ്രശസ്തി നേടിയിട്ടുണ്ട്.

Tags: SCOTLANDWorld's shortest flighttwo islandsWestrayPapa Westraypilot Stuart Linklater
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies