അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ സന്തോഷമെന്ന് അരുൺകുമാർ നമ്പൂതിരി; ഉൾവിളി പോലെ അപേക്ഷിക്കാൻ തോന്നി, ദേവന്മാരുടെ അനു​ഗ്രഹമാണെന്ന് വാസുദേവൻ നമ്പൂതിരി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ സന്തോഷമെന്ന് അരുൺകുമാർ നമ്പൂതിരി; ഉൾവിളി പോലെ അപേക്ഷിക്കാൻ തോന്നി, ദേവന്മാരുടെ അനു​ഗ്രഹമാണെന്ന് വാസുദേവൻ നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 09:09 am IST
Facebook
Twitter
WhatsAppTelegram

അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയേയും സേവിക്കാൻ നിയോ​ഗം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിയുക്ത മേൽശാന്തിമാർ. അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നാണ് ശബരിമല നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരി പറഞ്ഞത്. ഏതൊരാളും ആ​ഗ്രഹിക്കുന്ന കാര്യമാണ് ഇന്ന് സാധ്യമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരിയും പറഞ്ഞു.

2015-17 കാലഘട്ടത്തിലാണ് ആറ്റുകാൽ മേൽശാന്തിയായി അരുൺ‌കുമാർ നമ്പൂതിരിക്ക് നിയമനം ലഭിച്ചത്. ഒരു വർഷത്തേക്കാണ് നിയമനമെങ്കിലും ഭക്തജനങ്ങളുടെയും ഭരണസമിതിയുടെയും സ്നേഹവും ഭ​ഗവതിയുടെ അനു​ഗ്രഹവും കൊണ്ട് വീണ്ടും അടുത്ത നറുക്കെടുപ്പിൽ പരി​ഗണിക്കുകയായിരുന്നു. നറുക്ക് വീണ്ടും വീഴുകയും അമ്മയെ സേവിക്കാനുള്ള അനു​ഗ്രഹം ലഭിക്കുകയും ചെയ്തു. അമ്മയുടെ അനു​ഗ്രഹം ഇപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതൊരാളും ആ​ഗ്രഹിക്കുന്ന കാര്യമാണ് ഇന്ന് സാധ്യമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി പറഞ്ഞു. 2012 മുതൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ‌ കൊവിഡിന് ശേഷം അപേക്ഷ നൽകാതായി. എന്നാൽ ഇത്തവണ എന്തോ ഉൾവിളി പോലെ കൊടുക്കാൻ തോന്നി, കൊടുത്തു. ഭദ്രകാളി അനു​ഗ്രഹിച്ചതാണെന്നും അദ്ദേഹം പറ‍ഞ്ഞു.

READ MORE AT: അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി;ടി. വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു

ഏഴ് തവണ അപേക്ഷ കൊടുത്തെങ്കിലും ആദ്യമായാണ് ലിസ്റ്റിൽ വരുന്നത്. അയ്യപ്പനും മാളികപ്പുറത്തമ്മയും വിചാരിക്കണമല്ലേ ന‌റുക്ക് വീഴാൻ. അതുകൊണ്ട് തന്നെ ഇതി തികച്ചും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറ‍ഞ്ഞു. എല്ലാ ദേവന്മാരോടും പൂജാധികാര്യങ്ങൾ പഠിപ്പിച്ച ​ഗുരുക്കന്മാരോടും ആചാരന്യന്മാരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. ഇരുവരും വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

Tags: SABARIMALAമേൽശാന്തി
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies