സമൂഹമാധ്യമങ്ങളിലെ വിവാദ നായകന്മാരിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ ജീവിതവും ലൈഫ് സ്റ്റൈലും അദ്ദേഹത്തിന്റെ സുഹൃത്ത് വലയങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. പെൺ സുഹൃത്തുക്കൾക്കൊപ്പം താരം പങ്കിടുന്ന ഫോട്ടോകളാണ് പല ചർച്ചകൾക്കും വഴിതുറക്കുന്നത്. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഒരു നായയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമർശകർക്ക് ഗോപി സുന്ദർ മറുപടി നൽകുന്നത്. താൻ ആരുടെ ഒപ്പമുള്ള ചിത്രം പങ്കിട്ടാലും അത് കാമുകിയാണെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കുന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്.
“ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയെല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണ കുട്ടി” എന്ന കുറിപ്പോടുകൂടിയാണ് നായയുടെ ഒപ്പം ഇരിക്കുന്ന തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഗോപി സുന്ദർ പങ്കുവെച്ചത്.