416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കും ; ദേശീയതാബോധം വളർത്താൻ വിമുക്തഭടന്മാരെ മദ്രസകളിൽ കൊണ്ടുവരും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കും ; ദേശീയതാബോധം വളർത്താൻ വിമുക്തഭടന്മാരെ മദ്രസകളിൽ കൊണ്ടുവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : സംസ്ഥാനത്തുടനീളമുള്ള 416 മദ്രസകളിൽ സംസ്‌കൃതം നിർബന്ധിത വിഷയമാക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് . ഇതിനായി പ്രത്യേക നിർദേശവും തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സംസ്‌കൃത വകുപ്പുമായി ധാരണാപത്രം (എംഒയു) ഒപ്പുവെക്കാനും ബോർഡ് ആലോചിക്കുന്നുണ്ട് . സംസ്‌കൃതത്തിനു പുറമേ, മദ്രസ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് പാഠ്യപദ്ധതി സമ്പന്നമാക്കുന്നതിന് കമ്പ്യൂട്ടർ പഠനവും ഉൾപ്പെടുത്തുന്നത് പരിഗണനയിലാണ്.

ബോർഡ് മദ്രസകളിൽ എൻസിഇആർടി സിലബസും അവതരിപ്പിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിലധികം വിജയം ലഭിച്ചുവെന്ന് യുഎംഇബി ചെയർപേഴ്സൺ മുഫ്തി ഷാമൂൺ ഖാസ്മി പറഞ്ഞു.പാഠ്യപദ്ധതിയിൽ സംസ്‌കൃതം ചേർക്കുന്നത് അവരുടെ വിദ്യാഭ്യാസ വളർച്ചയെ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌കൃത വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒന്നിലധികം മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും ഖാസ്മി സൂചിപ്പിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ, ഈ മദ്രസകൾ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി സംസ്കൃത അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങും.

‘ നൂറിലധികം മദ്രസകളിൽ ഇതിനകം അറബിക് പഠിപ്പിക്കുന്നുണ്ട്, സംസ്‌കൃത ക്ലാസുകൾ ഉടൻ ആരംഭിക്കാൻ കഴിഞ്ഞാൽ അത് സന്തോഷകരമാണ്. മൗലവിമാരും പണ്ഡിറ്റുകളും പഠിപ്പിക്കുന്നത് ഞങ്ങളുടെ വിദ്യാർത്ഥികളെ നല്ല രീതിയിൽ വളർത്തുന്നതിൽ കാര്യമായി സഹായിക്കും‘- ഖാസ്മി പറഞ്ഞു. വിദ്യാർത്ഥികളിൽ ദേശീയതാബോധം വളർത്തിയെടുക്കാൻ വിമുക്തഭടന്മാരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: madrasa
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies