മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിയ്ക്കും. ദിവസത്തിന്റെ തുടക്കം മനഃസന്തോഷം , തൊഴിൽ വിജയം എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ രോഗാദി ദുരിതം അലട്ടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിയ്ക്കും. ദിവസത്തിന്റെ തുടക്കം രോഗാദി ദുരിതം അലട്ടും. വരവിനേക്കാൾ ചെലവ് ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ ധനക്ലേശം മാറും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ രോഗാദി ദുരിതം അലട്ടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അന്യജനങ്ങളെ സഹായിക്കുവാനുള്ള മനോഭാവം ഉണ്ടാകുമെങ്കിലും അവരിൽ നിന്നും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വരും. ശത്രു ദോഷം, കോടതി കേസുകളിൽ പരാജയപ്പെടുക, കുടുംബ കലഹം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മന സ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സുതാര്യമായ അവതരണ ശൈലിയിൽ സർവ്വരുയുടെയും പ്രശംസ പിടിച്ചുപറ്റും. അപവാദപ്രചാരണങ്ങൾ നിഷ്ഫലം ആകും. കുടുംബത്തിൽ സമാധാന അന്തരീക്ഷവും കുടുംബസൗഖ്യവും ഉണ്ടാകും
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗശാന്തി, ശത്രുഹാനി, കുടുംബജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഉദരരോഗം, വാതരോഗം എന്നിവ വരാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മാനസിക ബുദ്ധിമുട്ട്, തൊഴിൽക്ലേശം, ജലദോഷം എന്നിവ വരാൻ സാധ്യത. കുടുംബപരമായി കലഹം ഉണ്ടാവാനും അതുവഴി മനഃസ്വസ്ഥത കുറയുകയും ചെയ്യും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ മേൽ വിജയം, വ്യവഹാര വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ദിവസത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത കുറയും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം അനുഭവപ്പെടും. സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ മാറും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction by Jayarani E.V