തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ക്ലർക്കുമാർ പിടിയിൽ. തൃശൂർ മണ്ണുത്തി ഒല്ലൂക്കര വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പ്രസാദ്, ജൂനിയർ ക്ലർക്ക് ആശിഷ് എന്നിവരാണ് പിടിയിലായത്.
സ്ഥലം നികത്തുന്നതിന് എത്തിച്ച ജെസിബി വിട്ടു കിട്ടുന്നതിന് വില്ലേജ് ഓഫീസിൽ നിന്ന് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് അനുകൂലമായി നൽകുന്നതിന് ജെസിബി ഉടമയിൽ നിന്ന് ക്ലർക്കുമാരായ ആശിഷും പ്രസാദും അഞ്ചര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
കൈക്കൂലിയിനത്തിൽ അമ്പതിനായിരം രൂപ കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. തൃശൂർ വിജിലൻസ് യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.