ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വനവാസി സമൂഹത്തിന് നൽകുന്ന ആനുകൂല്യങ്ങൾക്ക് നന്ദി അറിയിച്ച് വനവാസി സ്ത്രീ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും വനവാസി കുടുംബങ്ങളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ പ്രധാനമന്ത്രി വളരെയധികം പ്രയത്നിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ബിജെപി അംഗത്വ ക്യാമ്പെയ്ന്റെ ഭാഗമായി ഒഡീഷ ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ട സുന്ദർഗഡിലെത്തിയപ്പോഴായിരുന്നു അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നന്ദി സൂചകമായി പ്രധാനമന്ത്രിക്ക് 100 രൂപ സമ്മാനമായി നൽകണമെന്നും വനവാസി സ്ത്രീ ആവശ്യപ്പെട്ടതായി ബൈജയന്ത് ജയ് പാണ്ട പറഞ്ഞു.
” ബിജെപി അംഗത്വ ക്യാമ്പെയ്ന്റെ ഭാഗമായാണ് ഞാൻ സുന്ദർഗഡിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ നന്ദി അറിയിക്കണമെന്ന് ഒരു വനവാസി സ്ത്രീ പറഞ്ഞു. അവർ തന്റെ കയ്യിലുള്ള 100 രൂപയും പ്രധാനമന്ത്രിക്ക് നൽകാനായി നൽകി. ഇതിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല.
ഒടുവിൽ അവരുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ തലക്കുനിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് അവർ വീണ്ടും ആവർത്തിച്ചു. ഒഡീഷയിൽ പ്രധാനമന്ത്രി കൊണ്ടുവന്ന മാറ്റങ്ങൾക്കുള്ള നന്ദി സൂചകമായി 100 രൂപ കൈമാറണമെന്നായിരുന്നു അവരുടെ ആവശ്യം.”- ബൈജയന്ത് ജയ് പാണ്ട കുറിച്ചു.
Yesterday, on the sidelines of a @BJP4India membership drive in Odisha’s Sundargarh district, this Adivasi lady insisted on giving me ₹100 to “convey thanks” to PM @narendramodi
She brushed aside my demurrals & explanations that it wasn’t necessary, & simply would not take… pic.twitter.com/JoBBnKabUT
— Baijayant Jay Panda (@PandaJay) October 19, 2024
പാണ്ടയുടെ എക്സ് പോസ്റ്റ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ പ്രതികരിച്ച് നരേന്ദ്രമോദിയും രംഗത്തെത്തി. വനവാസി സ്ത്രീയുടെ വാത്സല്യത്തിനും സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ എക്കാലവും അനുഗ്രഹിക്കുന്ന നാരിശക്തികളെ വണങ്ങുന്നുവെന്നും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും തുടർന്ന് പ്രവർത്തിക്കുന്നതിനും അവരുടെ അനുഗ്രഹം തനിക്ക് പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.